Chapter Title : സാമ്പ [AAR KEY]
ലയ ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി ........
ജയ ഒന്നും മനസിലാകാതെ അവളുടെ പുറകെ പോയി ......
ജയ ...... ഡി .... നീ യെന്ത ഉദ്ദേശിക്കുന്നതെന്ന് എന്നോടെങ്കിലും പറയ് ..... എന്തെങ്കിലും പ്രേശ്നമുണ്ടായാൽ ഞാൻ മാത്രമേ കാണു ......
ലയ ...... എന്റെ ഒരു പ്രശ്നത്തിനും ആരും ഉണ്ടായിരുന്നില്ല ..... കള്ള് കുടിച്ചിട്ട് വന്ന് ഷാജി ചേട്ടൻ കൈ തരിപ്പ് മാറ്റുമ്പോൾ നീ ഉണ്ടായിരുന്നോ ? ....... ഓരോന്നും പറഞ്ഞ് എന്നെ മാനസികമായി തളർത്തുമ്പോൾ നീ ഉണ്ടായിരുന്നോ ? ..... ഒരു പെണ്ണ് സഹിക്കാവുന്നതിലും അപ്പുറം ഞാൻ സഹിച്ചു .... ഇനി വയ്യ .... എല്ലാം ഞാൻ തീരുമാനിച്ചു കഴിഞ്ഞു ..... എല്ലാവരുടെയും മുന്നിൽ എപ്പോയെങ്കിലും ഒരു പ്രാവശ്യമെങ്കിലും എനിക്ക് ജയിച്ചു കാണിക്കണം .......
ജയാ ....... നീ എന്തുവേണമെങ്കിലും ചെയ്തോ .... പക്ഷെ ആദിയോടെങ്കിലും ഒന്ന് സൂചിപ്പിക്കണം .....
ലയ .... ജയ ... ഇനി എന്റെ ഒരു കാര്യത്തിലും ആരും ഇടപെടാൻ വരരുത് .... നീ അത് അച്ചോനോട് കൂടി പറയണം ..... ഇടപെട്ടാൽ തിരിച്ചു ഞാൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല .....
ജയ ...... എന്ന് വച്ചാൽ ?
ലയ ...... ഞാൻ ഇനി എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കും .....
ലയ തിരിഞ്ഞു നോക്കുമ്പോൾ ഗോപി സാർ ഇതെല്ലം കേട്ടുകൊണ്ട് നിൽക്കുകയായിരുന്നു ...... അയാൾ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി .... അയാളുടെ പിന്നാലെ ജയയും ഓടി ...
ജയ ...... അച്ഛാ അവൾ എന്തൊക്കെയാണ് കാണിച്ചു കൂട്ടുന്നതെന്ന് അറിയില്ല .....
ഗോപി സാർ ..... ഞാൻ അറിഞ്ഞോ അറിയാതെയോ അവളുടെ ജീവിതം ഇങ്ങനെയാക്കി ...... അവളുടെ മുന്നിൽ നിന്ന് അവളെ ആശ്വസിപ്പിക്കാൻ പോലും എനിക്ക് ആയിട്ടില്ല ..... പലതും ഞാൻ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ് .... ഞാൻ ഇനി എത്രകാലം ഉണ്ടാകുമെന്ന് അറിയില്ല ..... അവളെ ഇഷ്ടപ്പെടുന്ന അവൾ ഇഷ്ടപ്പെടുന്ന ഒരാളുടെ കൈപിടിച്ച് ഏൽപ്പിക്കണമെന്ന് ഒരാഗ്രഹം അച്ഛനുണ്ട്.... അവൾ അനുഭവിച്ചത് വച്ച് നോക്കുമ്പോൾ അവളെ നമ്മൾ ഒന്നിനും നിർബന്ധിക്കാതിരിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു
💬 Comments
View all comments