Chapter Title : സാമ്പ [AAR KEY]
വാർത്ത കേൾക്കാനായി ഞാൻ കാത്തിരിക്കുന്നു ....... അത് ഉടനെയുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു ....... അതുകൊണ്ട് ഇനി ഒരു തരി മണ്ണ് ഞാൻ വിൽക്കാനും സമ്മതിക്കില്ല .... ആർക്കും പെണ്ണുപിടിക്കാനും കള്ള് കുടിക്കാൻ കൊടുക്കാനും ഞാൻ സമ്മതിക്കില്ല ഇവിടിരുന്ന മുഴുവൻ അധരങ്ങളും എന്റെ ബാങ്ക് ലോക്കറിൽ ഭദ്രമാണ് .... പിന്നെ ജയ ഈ ഉണ്ണാക്കന്മാരെക്കൊണ്ട് ഒന്നിനും കൊള്ളില്ല ഇവനൊന്നും ബിസ്സ്നെസ്സ് ചെയ്യാനും അറിയില്ല ..... ഈ കമ്പനിയും പൂട്ടും വീണ്ടും നമ്മുടെ അച്ഛനും മുത്തച്ഛന്മാരും കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ ഇവന്മാർ നശിപ്പിച്ചുകൊണ്ടിരിക്കും ...... അതുകൊണ്ട് ഞാൻ കോടതിയെ സമീപിക്കാൻ പോകുകയാണ് ........ നീ നിന്റെ ഭാവിയെ കുറിച്ചുമാത്രം ചിന്തിച്ചാൽ മതി ...... എന്നോടൊപ്പം നിൽക്കണമെന്നില്ല ...... നിനക്ക് ഇപ്പോൾ ഒരു ഭർത്താവെങ്കിലും ഉണ്ട് ഒന്നുമില്ലെന്നറിഞ്ഞാൽ ആ ഷാജിയെപ്പോലെ ഇവനും നിന്നെ കളഞ്ഞിട്ട് പോകും ...... അപ്പോൾ ഞാൻ പറയുന്ന വാക്കുകൾ നിനക്ക് മനസിലാകും .......
വിനോദ് ..... ഡി കൂത്തിച്ചി നിനക്ക് എന്നെ അറിയില്ല .......
ലയ ..... അറിയാമെടാ ..... ഞാൻ ഒരു കേസ് കൊടുത്താൽ എന്നോടൊപ്പം വാദിച്ചു നില്ക്കാൻ കാശ് വേണമെങ്കിൽ അതും ഇവിടുന്ന് തന്നെ വേണ്ടേ / ? ഇനി അനിയനും ചേട്ടനും അത് കിട്ടില്ല ..... നയാ പൈസ ഈ വീട്ടിൽ ഇല്ല .... നീ അച്ഛനോട് ചോദിച്ച് നോക്ക് ? ..... നീ ഇപ്പോൾ തിന്നുന്ന ആഹാരം പോലും ഞങ്ങൾ വളർത്തിയ പട്ടി തരുന്നതാണ് ..... നീയൊക്കെ ഒന്ന് ചലിച്ചാൽ അവൻ രണ്ടിനെയും കടിച്ചു കീറും ..... നിനക്ക് ധൈര്യമുണ്ടെങ്കിൽ നീ എന്നോട് കളിച്ചു
💬 Comments
View all comments