0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 790

വന്നാലും നിങ്ങൾക്കും നിങ്ങളുടെ ആൾക്കാർക്കും ഒരിക്കലും ഞാൻ എന്റെ ആദിയെ വിട്ടുതരില്ല ....... അത്രെയും ക്രൂരരാണ് നിങ്ങളും നിങളുടെ പ്രജകളും ...... ഒരിക്കലും മാപ്പ് അർഹിക്കാത്ത തെറ്റാണ് നിങ്ങളെല്ലാവരും ചേർന്ന് ചെയ്തു കൂട്ടിയിരിക്കുന്നത് ...... പരസ്പരം സ്നേഹിച്ചെന്നുള്ള തെറ്റ് മാത്രമേ അവർ ചെയ്തുള്ളു ...... അതിന് അവർക്ക് ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം അവർക്ക് നൽകേണ്ടി വന്നത് അവരുടെ ജീവനും ജീവിതവുമായിരുന്നു ........ അവിടെയാണ് നിങ്ങൾക്ക് തെറ്റിയത് ...... എന്താണ് അവർ ചെയ്ത തെറ്റ് .....  പരസ്പരം സ്നേഹിച്ചതോ ...... സ്വയം മരിക്കുമെന്നറിഞ്ഞിട്ടും അവർ വേർപിരിയാൻ തയ്യാറായില്ല .... കൊട്ടാരത്തിൽ ജീവിക്കേണ്ടവർ തേങ്ങവെട്ടുകാരനായി ജീവിക്കേണ്ടിവന്നു ...... സ്നേഹബന്ധത്തിന്റെ  വില നിനക്കൊന്നും അറിയില്ല ...... അവർ മരിച്ച ശേഷം എന്റെ ആദി വളർന്നതെങ്ങിനെയെന്ന് നിനക്കൊക്കെ അറിയാമോ ......  വെറും പട്ടിയെപ്പോലെ .... ഒരു അടിമയെപ്പോലെ ....... നാട്ടുകാരും കൂടെ പഠിച്ച കൂട്ടുകാർ പോലും അവനെ അകറ്റി നിർത്തി ....... ഇത്രയും വലിയ വിദ്യാഭ്യാസം ഉണ്ടായിട്ടും ഓരോ വീടിന്റെയും അടുക്കളപ്പുറത്തിരുത്തി ആ കുടുമ്പത്തിന്  ആഹാരം കൊടുക്കുമ്പോഴും ഒരു അഭിമാനക്കുറവും ഇല്ലാതെ അവർ അത് കഴിച്ചു .... ജീവിക്കാൻ വേണ്ടി മാത്രം ....... നിങ്ങളുടെ ഗർവിന് അവർ അനുഭവിക്കേണ്ടി വന്ന ദുരിതം ...... ആ നിങ്ങളെ , ആദി എന്തിന് ഇനിയും സഹായിക്കണം ..... എന്റെ ആദിയുടെ ജീവിതമോർത്ത് ഞാൻ കരയാത്ത ദിവസങ്ങളില്ല ..... നീയൊന്നും ഒരിക്കലും ഗുണം പിടിക്കില്ല .... ഗുണം പിടിക്കാൻ പാടില്ല ..... ആ അമ്മയുടെ മുഖം ഇപ്പോഴും എനിക്ക് മുന്നിൽ നിൽക്കുന്നതുപോലെ തോന്നുന്നു ......  ഒരിക്കൽപോലും ഒരു രാജകുമാരിയായി അവർ ജീവിച്ചിട്ടില്ല .....  ഇത്രയും നല്ല ചുറ്റുപാടുണ്ടായിട്ടും തേങ്ങ പെറുക്കിയും മാടുകളെ മേച്ചും ആണവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് ....... അപ്പോഴും അഭിമാനവും കെട്ടിപ്പിടിച്ച് നിങ്ങളിവിടെ സുഖിച്ചു ജീവിക്കുകയായിരുന്നു ........  എന്റെ ആദി നിങ്ങളെ പുറം കാലുകൊണ്ട് തട്ടിമാറ്റും ......  ഒരു വീട്ടിൽ വളർത്തുന്ന പട്ടിയുടെ അത്രയും വിലപോലും ഇല്ലാതെയാണ് അവർ അവരുടെ ജീവിതം ജീവിച്ചു തീർത്തത് .... ആ ആദി നിങ്ങളോട് പൊറുക്കുമെന്ന് തോന്നുന്നുണ്ടോ

💬 Comments

View all comments