Chapter Title : സാമ്പ [AAR KEY]
കൂട്ടിക്കൊണ്ടുപോകാൻ വരുമെന്ന് ഞാൻ വിചാരിച്ചു ..... പരസ്പരം ഇനി നമ്മൾ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ....... ദൈവം തന്ന ജീവിതം എന്താണെന്ന് വച്ചാൽ അതുപോലെയങ്ങ് ജീവിച്ചു തീർക്കുക ..... ഒരു പരിഭവവും ഇല്ലാതെ ..
ജയാ ..... എന്ത് സന്തോഷത്തോടെ ജീവിച്ചിരുന്നതാണ് നീ ..... രാഘവൻ ചേട്ടന്റെ ആ ചിരി ഇപ്പോഴും മനസ്സിൽ നിന്നും പോയിട്ടില്ല ....... ഞങ്ങളുടെ കൈകൊണ്ടുതന്നെ അവർക്കിത് സംഭവിച്ചതിൽ ഞങ്ങൾക്ക് ദുഖമുണ്ട് ...... ജനിച്ചപ്പോൾ മുതൽ അവരെ കണ്ടു തുടങ്ങിയതാണ് ..... ലയ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത് ഞാൻ അവളോടൊപ്പം മുൻസീറ്റിലിരുന്നു ...... ചേട്ടന്മാർ രണ്ടുപേരും നന്നായി മദ്യപിച്ചിരുന്നു ...... വണ്ടിയുടെ പുറകിൽ കിടന്നുകൊണ്ട് ഭയങ്കര ബഹളമായിരുന്നു ...... .അവൾ കരഞ്ഞുകൊണ്ടാണ് വണ്ടി ഓടിച്ചിരുന്നത് ....... ചെറിയൊരു ആശ്രെധ അങ്ങിനെ സംഭവിച്ചു പോയതാണ് .... നീ ഞങ്ങളെ ശപിക്കരുത് ....
ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ......... ഞാൻ നിങ്ങളെ ശപിക്കുമെന്ന് തോന്നുന്നുണ്ടോ ...... നിങ്ങളുടെ ഉപ്പും ചോറും തിന്നല്ലേ ഞങ്ങൾ വളർന്നത് ..... ഗോപിസാറല്ലേ എൻറെ എല്ലാ കാര്യങ്ങളും നോക്കുന്നത് ....... ഇപ്പോൾ പഠിപ്പിക്കുന്നതും ......... ഒന്ന് ആലോചിച്ചു നോക്കിയേ .......
ജയ ........ കുറ്റബോധം കൊണ്ടാണ് ഞങ്ങൾ നിന്നെ ഫേസ് ചെയ്യാൻ പോലും മടിക്കുന്നത് ലയ ആ ഷോക്കിൽ നിന്നും ഇതുവരെ മുക്തയായിട്ടില്ല ....... അവൾക്കതിൽ വലിയ ദുഃഖം ഉണ്ട് ....... ഞങ്ങൾക്ക് നീ മാപ്പ് തരണം .......
ആദി ..... അങ്ങിനെയൊന്നും പറയരുത് ചേച്ചി ......... ഈ ഒരു സംസാരത്തിന്റെ ആവശ്യമുണ്ടോ ? ഒരാവശ്യവും ഇല്ല ..... എന്റെ വിധി ആരുമില്ലാത്തവനായിട്ട് ജീവിക്കാനാണ് ...... അവർക്ക് ഇങ്ങനെ ഒരു അവസാനം ഉണ്ടായതിന്റെ വിഷമം മാത്രമേ ഉള്ളു ........
പിന്നെ ആരുമില്ലെന്ന് ഒരു തോന്നൽ ..... അവിടെയാണ് തകർന്നുപോകുന്നത് ....... എല്ലാവരും എന്നെ അകറ്റി നിർത്തുമ്പോൾ അടുപ്പിച്ചു നിർത്തി സമാധാനിപ്പിക്കാൻ അവർ ഇല്ലത്തതുകൊണ്ട് ഈ ജീവിതം അവസാനിപ്പിച്ചാലോന്ന് തോന്നും ......
നിങ്ങൾക്ക് പറ്റിയ ആ ചെറിയൊരു കൈയബദ്ധം നഷ്ടപ്പെട്ടത് മുഴുവൻ എനിക്കായിരുന്നു ....... അത് എന്റെ വിധിയായിരിക്കും അതൊന്നും ഓർത്ത് നിങ്ങളാരും വിഷമിക്കരുത് .....
💬 Comments
View all comments