0%

Chapter Title : സാമ്പ [AAR KEY]

Author : kkstories Read All Parts 688

അത്  ദൈവം എനിക്ക് മാത്രമായി തന്നതാണ് ..... മനഃപൂർവം എന്നെ അനാഥനാക്കാൻ വേണ്ടി മാത്രം ........

ജയയുടെ കണ്ണുകൾ നിറഞ്ഞൊഴുകി .... അവൻ എത്രമാത്രം ഒറ്റപ്പെടുന്നുണ്ടെന്നും വേദനിക്കുന്നുണ്ടെന്നും അവന്റെ ആ വാക്കുകളിൽകൂടി അവൾക്ക് മനസ്സിലായി ....... അവർക്ക് ഒന്നും നഷ്ടപ്പെട്ടില്ല നഷ്ടപ്പെട്ടത് അവന് മാത്രമായിരുന്നു ......

അവന്റെ  കുടുംബത്തെ അറിഞ്ഞോ അറിയാതെയോ ഞങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു ....  എന്നിട്ടും അവനെ ഇതുവരെ ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഞാനും ലയയും  തയ്യാറായില്ല ......  അവ നെ  ഇതുവരെ ഒന്ന് നോക്കിയിട്ടുപോലും ഇല്ല ....... എല്ലാം കടിച്ചു പിടിച്ചവൻ ജീവിതം തള്ളി നീക്കി .....

അവർ അൽപ്പ സമയത്തിനകം ആ വീട്ടിൽ എത്തി കൊട്ടാരം പോലുള്ളൊരു വീട് .... ജയയുടെ കയ്യിൽ നിന്നും താക്കോൽ വാങ്ങി ഗേറ്റ് തുറന്ന് അവർ വണ്ടി വീടിനുള്ളിലേക്ക് കയറ്റി ........  ജയാ പുറത്തിറങ്ങി അവന്റെ ആ വാടിയ മുഖത്തേക്ക് നോക്കി ..... അവന്റെ കണ്ണുകളിലെ വേദന അവൾക്ക് വായിച്ചറിയാൻ പറ്റി .......

ജയാ വീടിന്റെ ഡോർ തുറന്ന് അകത്തേക്ക് കയറി ..... ആദി കാറിൽ ചാരി എവിടെയോ നോക്കി നിൽക്കുന്നു .....  അതുകണ്ടപ്പോൾ അവൾക്ക് ഭയങ്കര വിഷമമായി .......  ജയാ വീടിനുള്ളിലേക്ക് കയറി തിരിഞ്ഞ് നോക്കി …….  ആദി പുറത്തുതന്നെ നിൽക്കുകയാണ് .....

ജയ ...... ആദി കേറി വാ ..... ഇനി നീയല്ലേ വാങ്ങാൻ വരുന്നവരെ ഇത് കൊണ്ട് കാണിക്കേണ്ടത് .... കേറി വാ ...

ആദി ..... അയ്യോ ... അതൊന്നും വേണ്ട ചേച്ചി ....... ഞാൻ ഇതിനകത്ത് കയറിയെന്ന് ആരെങ്കിലും അറിഞ്ഞാൽ ഉള്ള കഞ്ഞിതന്നെ പോകും .... ചേച്ചി എന്താണ് ചെയ്യാനുള്ളതെന്ന് വച്ചാൽ ചെയ്തിട്ട് വാ ..... ഞാൻ എത്ര സമയം വേണമെങ്കിലും ഇവിടെ നിൽക്കാം ......

ജയാ ..... ഞാനല്ലേ വിളിക്കുന്നത് കേറി വാ ..... ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലേ ?

ആദി ...... വേണോ ചേച്ചി ...... ഞാനൊക്കെ ഇതിനകത്ത് കയറിയെന്നറിഞ്ഞാൽ ....... ????????

ജയാ ....... വേണം ......

ആദി ചെരുപ്പ് ഊരിയിട്ട് അകത്തേക്ക്  കയറി .......

💬 Comments

View all comments