Chapter Title : സാമ്പ [AAR KEY]
വീണ്ടും രണ്ടുപേർക്കും അഭിക്ഷേകം നടത്തി അവർക്ക് ഓരോ വളകളും മാലകളും അണിയിച്ചു ...... അവർ ഗിനിനാഥനും ഗിനിനാഥയുമായി മാറി ..... എല്ലാം ഒരു സ്വപ്നംപോലെ അവൾക്ക് തോന്നി ...... അവർ രണ്ടുപേരും ചേർന്ന് അവിടെത്തെ കെടാവിളക്കിൽ തിരി കൊളുത്തി ...... എല്ലാവരും അവരെ തൊഴുതുകൊണ്ട് നിന്നു ......
നാട് മുഴുവൻ കൊണ്ടാടുകയാണ് ..... ആദിക്ക് ചുറ്റും ആളുകൾ തടിച്ചു കൂടി ...... അതുകണ്ട ലയക്കും സന്തോഷമായി .......
വാൻ ജനാവലിയോടെ അവർ വീട്ടിലെത്തി ....... കുടുംബക്കാർ താലവുമായി .... അവരെ വരവേറ്റു ..... .....
ലയയ്ക്ക് ഒരു കാര്യം അപ്പോൾ മനസ്സിലായിരുന്നു ...... എന്തിനാണ് എല്ലാവരും അവരെ ശ്രദ്ധിച്ചതെന്ന് ...... ആദി ആരാണെന്ന് അവർക്കെല്ലാം അറിയാമായിരുന്നു .......
പുറത്ത് മഹേദ്ര പുത്രനും ഉമരാജയും അവരെ കാത്തുനിൽക്കുകയായിരുന്നു ...... ആദിയും ലയയും അവരിൽ നിന്നും കാൽ തൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി ......
ആദി ..... നാളെ സൂര്യാസ്തമയത്തോട് കൂടി ഞാൻ എന്റെ അച്ഛനും അമ്മക്കും കൊടുത്ത വാക്ക് പാലിച്ചു കഴിയും ... എന്നെ പോകാൻ അനുവദിക്കണം ...... ഞങ്ങളുടെ ജീവിതം വളരെ ദുഖവും ദുരിതവും നിറഞ്ഞതായിരുന്നു .... അതൊക്കെ ഓർക്കുമ്പോൾ എനിക്കിവിടെ നില്ക്കാൻ കഴിയില്ല ..... എല്ലാം വിധിയായിരുന്നു ..... ഇനിയുള്ള ഇരുപത്തി അഞ്ച് കൊല്ലം ഈ നാടിൻറെ വിളക്ക് അണയാതെ നോക്കണം ....... ആ ഉത്തരവാദിത്വം ഞാൻ ഈ നാടിനെ ഏൽപ്പിക്കുന്നു ....... കുറച്ചു കാലം അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണിൽ നിന്ന ശേഷം ഫ്രാൻസിലേക്ക് തിരികെ പോകുന്നു ...... ഇവിടെ നിൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല ........ മാപ്പാക്കണം ..... ഗിനിക്കുട്ടത്തിൽ നിന്നും ആഗ്രഹിക്കുന്നവരെയെല്ലാം ഇവിടെ നിന്നും പോകാൻ അനുവദിക്കണം ...... അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം അവർക്ക് ലഭിക്കണം ...... ലോകത്തിന്റെ മുക്കിലും മൂലയിലും ഇനി ഗിനികൾ ഉണ്ടാവണം ...... ഗിനികൾക്ക് ലോകത്തിന് വേണ്ടി എന്തെങ്കിലും സംഭാവനകൾ നൽകാൻ കഴിയട്ടെ ..... തിരികെ പോകുമ്പോൾ ഒരു വാഹന വ്യൂഹവും എന്റെ മുന്നിലോ പിന്നിലോ ഉണ്ടാകരുത് ..... ഞങ്ങൾക്ക് ഒന്നും സംഭവിക്കുകയില്ല .... ഗിനികൾക്ക് ലോകത്ത് ശത്രുക്കളായി ആരുമില്ല
💬 Comments
View all comments