Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ഗൗനിച്ചു.
“അളിയോ... ജൂലി... ഇതാണ് കിടിലൻ. അവസാനം നിങ്ങളുടെ ആഗ്രഹം സാധിച്ചു.. വളരെ സന്തോഷം..” ഗോപന്‍ സന്തോഷം കൊണ്ട് ഞങ്ങളെ ആശംസിച്ച ശേഷം അതിഥികളുടെ അടുത്തേക്ക് പോയി.
“അങ്ങനെ നിങ്ങൾ ഫസ്റ്റ് അടിച്ചു, അല്ലേ..!!” നെല്‍സന്‍ സന്തോഷത്തോടെ പറഞ്ഞു. “ഞങ്ങൾക്ക് കുറച്ചു കഴിഞ്ഞ് മതി എന്നാണ് തീരുമാനം. ശെരി, നിങ്ങൾ എല്ലാവരേയും ചെന്ന് കണ്ടു സംസാരിക്ക്. ഞാനും ഗോപനും അതിഥികളുടെ ഭക്ഷണ സല്‍ക്കാരം ഗൗനിക്കാം.” അതും പറഞ്ഞ് നെല്‍സന്‍ തിടുക്കത്തിൽ പോയി.
അതുകഴിഞ്ഞ് ദേവി അവളുടെ ഭർത്താവിനെ കൂട്ടിക്കൊണ്ടു വന്ന് എനിക്കും ജൂലിക്കും പരിചയപ്പെടുത്തി. പുള്ളിയും ഞങ്ങളെ വിഷ് ചെയ്തു.
“എന്തായാലും ഇന്ന് പാര്‍ട്ടി വച്ചത് നന്നായി. എനിക്കും വരാൻ കഴിഞ്ഞു. കാരണം നാളെ ഞാൻ തിരികെ പോകുകയാണ്....” ദേവിയുടെ ഭർത്താവ് എന്നോട് പറഞ്ഞു.
അയാള്‍ പോകുന്നു എന്ന് കേട്ടപ്പോ എന്റെ ഉള്ളില്‍ സന്തോഷം നിറഞ്ഞു.
ജൂലി അര്‍ത്ഥം വച്ച് ദേവിയെ നോക്കി. എന്നിട്ട് ദേവിയുടെ കാതില്‍ എന്തോ രഹസ്യം പറഞ്ഞതും അവർ രണ്ടുപേരും ചിരിച്ചു. ദേവിയുടെ മുഖം നാണത്താൽ തുടുത്തിരുന്നു.
പക്ഷേ ദേവിയുടെ ഭർത്താവ് ആരെയും മൈന്റ് ചെയ്യാതെ മൊബൈലില്‍ കാര്യമായി എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്നു. അയാളുടെ കാമുകിയുമായി ചാറ്റ് ചെയ്യുന്നു എന്ന് മനസ്സിലായി.
അല്‍പ്പം കഴിഞ്ഞ് ദേവാംഗന ആന്റി വന്ന് എന്നോടും ജൂലിയോടും സംസാരിച്ചു. ശേഷം എന്റെ അമ്മായിയുമായി അവർ കൂട്ടുകൂടി നടന്നു.
അതുകഴിഞ്ഞ് അങ്കിളും ആന്റിയും വിനിലയും ബ്രിട്ടോ ചേട്ടനും സുമി മോളും ഞങ്ങളോട് വന്ന് സംസാരിച്ചു.
പിന്നേ സുമയും കാര്‍ത്തികയും ഞങ്ങളുടെ അടുത്തേക്ക് വന്നു. എപ്പോഴും പോലെ സ്നേഹത്തോടെ തന്നെയാണ് അവർ
💬 Comments
View all comments