0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

ഞാൻ സാരമില്ല എന്നത് പോലെ തലയാട്ടി. ഉടനെ അവര്‍ രണ്ടുപേരും പുഞ്ചിരിച്ചു. സാന്ദ്ര അവരുടെ അടുക്കൽ ചെന്ന് എന്തോ അടക്കം പറഞ്ഞിട്ട് അവളുടെ കൂടെ കൂട്ടിക്കൊണ്ട് അല്‍പ്പം മാറി നിന്നു എന്തൊക്കെയോ പിറുപിറുത്തു.

“സുഖമാണോ നിവി മോളെ...?” അവസാനം എന്റെ ശബ്ദം ഇടറാതെ എങ്ങനെയോ പുറത്തുവന്നു.

പക്ഷേ പണ്ട്‌ ഞാൻ വിളിച്ചിരുന്നത് പോലെ നിവി എന്ന് വിളിച്ചത് കേട്ട് ഇപ്പോൾ നിവിതക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ വിതുമ്പി.

“യേയ്.. എന്താ മോളെ ഇത്.” വിനില അവളെ ചേര്‍ത്തു പിടിച്ചു. “തല്‍കാലം നിങ്ങൾ രണ്ടുപേരും സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. ഇല്ലെങ്കില്‍ നിങ്ങൾ രണ്ടും കരഞ്ഞ് പാര്‍ട്ടി കുളമാക്കും.” പറഞ്ഞിട്ട് വിനില നിവിതയെ ഒപ്പം കൂട്ടിക്കൊണ്ടു പോയി.

“നിവതയ്ക്ക് ചേട്ടനോട് സ്നേഹം ഉണ്ടെന്ന് മുമ്പ് ചേട്ടൻ പറഞ്ഞിരുന്നു. പക്ഷേ നമ്മൾ അവരുടെ വീട്ടില്‍ പോയപ്പോഴും അവർ നമ്മുടെ വീട്ടില്‍ രണ്ടുമാസം നിന്നപ്പോഴും അന്നൊക്കെ അവളുടെ പെരുമറ്റത്തിൽ നിന്നും ഞാൻ വിശ്വസിച്ചില്ല. പക്ഷേ ഇപ്പൊ....!!” ജൂലി നിറഞ്ഞ കണ്ണുകളോടെ സങ്കടപ്പെട്ടു...”

“അന്നൊക്കെ അവളുടെ അമ്മയെ പേടിച്ചാണ് അവള്‍ അങ്ങനെ പെരുമാറിയത്. പിന്നീട് ഞാനും കരുതി അവള്‍ക്ക് എന്നോടുള്ള സ്നേഹം നഷ്ടപ്പെട്ടു എന്ന്. ഇപ്പോൾ എനിക്ക് സന്തോഷമായി.” മനസില്‍ ഉണ്ടായിരുന്ന എന്റെ ഭാരം പെട്ടന്ന് കുറഞ്ഞതായി അനുഭവപ്പെട്ടു.

അവസാനം പാര്‍ട്ടി തുടങ്ങി. ഞാനും ജൂലിയും ഓരോരുത്തരെയായി ചെന്നു കണ്ടു സംസാരിച്ചു. മാളിൽ ജോലി ചെയ്യുന്ന സ്റ്റാഫ്സിനോടും ഞങ്ങൾ ചെന്നു സംസാരിച്ച് കഴിക്കാൻ വിളിച്ചിരുത്തി. ദേവി അവളുടെ കസിനായ ആതിര ചേച്ചിയോട് അല്‍പ്പ നേരം ചിലവഴിച്ചു.

നെല്‍സനും ഗോപനും ഓടി നടന്ന് എല്ലാവരെയും പ്രതേക

💬 Comments

View all comments