Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
വച്ചത് മുതലേ അവർ എന്നെ കണ്ടാൽ ഒതുങ്ങി ഒളിച്ചു നടന്നിരുന്നു... ഇളയമ്മ അങ്ങനെയാണ് അവരെ പറഞ്ഞു വളർത്തിയിരുന്നത്. അതുകൊണ്ട് എനിക്കും അവരോട് തീരെ അടുപ്പം ഇല്ലായിരുന്നു.
എന്നാല്‍ നിവിതയോട് എപ്പോഴും പ്രത്യേക വാത്സല്യം എനിക്ക് ഉണ്ടായിരുന്നു. അവള്‍ക്കും അതുപോലെ ആയിരുന്നു.
അങ്ങനെ ഇന്ന് ഇളയമ്മ എന്നോട് ക്ഷമ ചോദിച്ചത് കണ്ട് അവളുടെ സ്നേഹം ഇനി ഒളിപ്പിച്ചു വയ്ക്കേണ്ട കാര്യമില്ലെന്ന് മനസിലായത് പോലെ, എന്റെ നോട്ടം അവളുടെ മേല്‍ വീണതും നിവിത എന്റെ അടുക്കലേക്ക് ഓടി വന്നു.
“സാമേട്ടാ...!!” എന്റെ രണ്ടു കൈയും അവളുടെ രണ്ടു കൈകളിൽ പിടിച്ചു കൊണ്ട് അവള്‍ ചിരിച്ചു.
അപ്പോൾ പണ്ടത്തെ നിവിതയെ യാണ് എനിക്ക് ഓര്‍മ്മ വന്നത്. ഇപ്പോൾ എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ ഇരുപത്തിരണ്ടു കാരിയെ കണ്ട് എനിക്ക് സങ്കടം തോന്നി. എത്ര വർഷങ്ങൾ കടന്നുപോയി.. എത്രത്തോളം എന്റെ അനുജത്തി വളര്‍ന്നു..!! എന്റെ കണ്ണുകൾ നിറഞ്ഞു പോയി.
അന്നേരം ജൂലിയും വിനിലയും എന്റെ അടുക്കൽ വന്നു.
സംസാരിച്ചാൽ എന്റെ സ്വരം പൊട്ടും എന്നറിയാം. അതുകൊണ്ട് ഒന്നും സംസാരിക്കാന്‍ കഴിയാതെ നിവിതയുടെ കൈയിൽ നിന്നും എന്റെ കൈ വിടുവിച്ച ശേഷം അവളുടെ തലയില്‍ ഒന്ന് തഴുകി. എന്നിട്ട് ഞാൻ അല്‍പ്പം പിന്നോട്ട് മാറി നിന്നതും, എന്റെ അടുത്ത് നിൽക്കാൻ കൊതിച്ചത് പോലെ നിവിത വാശിയോടെ എന്റെ അടുത്തേക്ക് നീങ്ങി എന്റെ ഒരു കൈ പിടിച്ചുകൊണ്ട് നിന്നു.
അവളുടെ ആ വാശി കണ്ട് ജൂലിയും വിനിലയും ചിരിച്ചു. ഞാനും പുഞ്ചിരിയോടെ എന്റെ മറ്റ് സഹോദരങ്ങൾക്കു നേരെ തിരിഞ്ഞു.
അവർ മടിച്ചു അവിടെത്തന്നെ നില്‍ക്കുന്നത് കണ്ട്
💬 Comments
View all comments