0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

അമ്മായിയോട് പറഞ്ഞു.

ശേഷം അവരും യാത്രയായി.

“അളിയോ..”

“മച്ചു..”

ഗോപനും നെല്‍സണും എന്നെ വിളിച്ചു.

“ഞങ്ങളും പോവാ, കേട്ടോ..” ഗോപന്‍ പറഞ്ഞു.

“ഇന്നുതന്നെ പോണോ...?” ഞാൻ ചോദിച്ചു.

“ഇന്ന് പോകണ്ട...” ജൂലി അവരോട് പറഞ്ഞു.

“നാളെ സ്കൂളിൽ പോയില്ലെങ്കില്‍ എന്റെ ഈ പ്രിന്‍സിപ്പല്‍ എന്റെ സാലറി കട്ട് ചെയ്യും..” നെല്‍സന്‍ അമ്മായിയെ നോക്കി തമാശ പറഞ്ഞു. “പിന്നെ കൂട്ടുകാർക്കിടയിൽ നന്ദി പറയാൻ പാടില്ല, പക്ഷേ മറ്റേ കാശ് തന്ന്‌ സഹായിച്ചതിന് നന്ദി, അളിയാ. ആദ്യമെ നിന്നോട് ചോദിക്കാത്തതിന് ക്ഷമയും ചോദിക്കുന്നു....” നെല്‍സന്‍ എന്റെ കാതില്‍ രഹസ്യമായി പറഞ്ഞു.

അതുകഴിഞ്ഞ്‌ നെല്‍സനും സുമയും ജൂലിയെ പ്രത്യേകം വിളിച്ചു കൊണ്ടുപോയി. നെല്‍സന്‍ എന്തൊക്കെയോ ജൂലിയോട് പറയുന്നുണ്ടായിരുന്നു. നന്ദിയും ക്ഷമയും പറയുന്നു എന്ന് മനസ്സിലായി. പക്ഷേ ജൂലി അവനെ എന്തൊക്കെയോ കുറ്റം പറയാവുന്നത് പോലെ തോന്നി. അവസാനം നെല്‍സന്‍ ജൂലിയെ നോക്കി കൈ കൂപ്പുന്നത് കണ്ടു. ഉടനെ ജൂലിയും സുമയും പൊട്ടിച്ചിരിച്ചു.

“ശെരി ജൂലി മോളെ, ശരി സാന്ദ്ര മോളെ, ഓക്കെ ഡാ മച്ചു.. ഞങ്ങൾ ഇറങ്ങുവ...” ഗോപനും യാത്ര പറഞ്ഞു.

അതോടെ സുമയും കാര്‍ത്തികയും പുഞ്ചിരിയോടെ യാത്ര പറഞ്ഞിട്ട് ഇറങ്ങാൻ തയാറായി.

അവസാനം എല്ലാവരും പോയ ശേഷം ഞങ്ങൾ വീടൊക്കെ വൃത്തിയാക്കി. ശേഷം അവരവരുടെ റൂമിൽ കേറി.

വാതില്‍ കുറ്റിയിട്ട ഉടനെ ഞാൻ ജൂലിയെ എന്നോട് ചേര്‍ത്തു പിടിച്ചു. അവളും എന്നെ ചേര്‍ത്തു പിടിച്ചു.

“ഇതുപോലത്തെ സന്തോഷം... ഹയ്യോ....!!” ജൂലി ചിരിച്ചു.

എനിക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

“സമയം ഒത്തിരി വൈകി കേട്ടോ... നമുക്ക് കിടക്കാം, ചേട്ടാ. ഇനി ഭക്ഷണവും

💬 Comments

View all comments