Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ഉറക്കവും എല്ലാം സമയത്തിന് വേണം. അതാണ് കുഞ്ഞിന് നല്ലത്...” സ്വന്തം വയറിനെ മെല്ലെ തടവി കൊണ്ടാണ് ജൂലി പറഞ്ഞത്.
“എന്നാ വാ, കിടക്കാം.” ഞാൻ അവളെ ബെഡ്ഡിലേക്ക് നയിച്ചു.
മരുന്നൊക്കെ കഴിച്ച ശേഷം അവള്‍ എന്റെ അടുത്ത് കിടന്നു.
“മൂന്ന് ആഴ്ചത്തേക്ക് ഒട്ടും സ്ട്രെസ് ചെയ്യരുത് എന്നാ ഡോക്ടര്‍ പറഞ്ഞത്.... ഞാനും റിസ്ക് എടുക്കില്ല. അതുകൊണ്ട് ഒരു മാസത്തേക്ക് നമുക്ക് കളി ഒന്നും വേണ്ട.”
അതുകേട്ട് എന്റെ തലയില്‍ ഇടിത്തീ വീണത് പോലെ ഞാൻ ഞെട്ടി വിറച്ചു. എന്റെ പ്രതികരണം കണ്ട് ജൂലി ചിരിച്ചിട്ട് കണ്ണുമടച്ച് കിടന്നു.
“ഞാൻ ഇല്ലെങ്കില്‍ എന്താ, ചേട്ടന് ദേവി ഉണ്ടല്ലോ...!!” ജൂലി ഉറക്കപ്പിച്ചയിൽ പറഞ്ഞു.
മരുന്നിന്‍റെ ഇഫക്റ്റ് കാരണം അവള്‍ വേഗം ഉറങ്ങുകയും ചെയ്തു.
എനിക്ക് ഉറങ്ങാനെ കഴിഞ്ഞില്ല. ഒടുവില്‍ മറിഞ്ഞും തിരിഞ്ഞും മണിക്കൂറുകൾ കഴിഞ്ഞ് എങ്ങനെയോ ഞാൻ ഉറങ്ങി.
അടുത്ത ദിവസം ഞാൻ റെഡിയായി കിച്ചനിൽ ചെന്നപ്പോ, ജൂലിയെ സഹായിക്കുന്ന സാന്ദ്രയെ കണ്ടു. അമ്മായിയും തിരക്കിട്ട് ജോലി ചെയ്യുകയായിരുന്നു.
“നിനക്ക് ക്ലാസിൽ പോകണ്ടേ..?” സാന്ദ്രയോട് ഞാൻ ചോദിച്ചു.
“സോറി ചേട്ടാ, പറയാൻ മറന്നു... ഇവിടത്തെ ക്ലാസ് മതിയാക്കി. ഇനി ഓസ്ട്രേലിയ ചെന്ന് ജോയിൻ ചെയ്താൽ മതിയാവും.”
അതിനു ഞാന്‍ മൂളി. എന്നിട്ട് ജൂലി തന്ന ചായയുമായി ഞാൻ ഡൈനിംഗ് റൂമിൽ ചെന്നിരുന്നു കുടിച്ചു.
അല്‍പ്പം കഴിഞ്ഞ് സാന്ദ്ര ഹോട് ബോക്സും കറി പാത്രവുമായി വന്ന് അതിനെ മേശയിൽ വച്ചു.
“ജൂലി എവിടെ..?”
“എന്തേ, ഞാൻ വിളമ്പിത്തന്നാൽ ചേട്ടൻ കഴിക്കില്ലേ...?” അല്‍പ്പം ഗൗരവത്തിൽ ചോദിച്ചിട്ട് അവൾ പ്ലേറ്റിൽ പുട്ട് വച്ചു തന്നിട്ട്
💬 Comments
View all comments