0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

അവള്‍ തന്നെ അതിനെ അമര്‍ത്തി പൊടിക്കാൻ തുടങ്ങി.

“ഞാൻ ചെയ്തോളാം..” പറഞ്ഞിട്ട് ഞാൻ പൊടിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ കൈ തട്ടിമാറ്റിയിട്ട് അവള്‍ തന്നെ അതിനെ പൊടിച്ചു.

എന്നിട്ട് കഴിഞ്ഞ രാത്രി പാര്‍ട്ടി കഴിഞ്ഞ് ശേഷിച്ച ചിക്കൻ കറി ചൂടാക്കിയത് അവള്‍ ഒഴിച്ചു തന്നു. അതുകഴിഞ്ഞ്‌ അവള്‍ എന്റെ അടുത്തുള്ള കസേരയില്‍ ഇരുന്നിട്ട് എന്നെ നോക്കി.

“ഞാൻ കരുതി നീ വാരിയും തരുമെന്ന്..” കളിയാക്കി പറഞ്ഞിട്ട് ഞാൻ കഴിക്കാൻ തുടങ്ങി.

“വേണേൽ വാരിത്തരാം...” ശബ്ദം താഴ്ത്തി അവള്‍ പറഞ്ഞു.

“ഓ വേണ്ട, ഞാൻ തനിയേ കഴിച്ചോളാം..”

“എന്നാൽ ചേട്ടൻ എനിക്ക് വാരിത്തരുമോ...!?” പെട്ടന്ന് സാന്ദ്ര ചോദിച്ചത്‌ കേട്ട് ഞാൻ അവളെ നോക്കി.

“ഒരു പിടി...” അവള്‍ കെഞ്ചി.

ഞാൻ കിച്ചൻ നടയില്‍ നോക്കി.

“അവരാരും ഇപ്പൊ വരില്ല.” പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് എന്റെ അടുത്തു വന്ന് നിന്നിട്ട് മുഖം താഴ്ത്തി.

ഞാൻ വേഗം വാരി അവള്‍ക്ക് വായിൽ കൊടുത്തു. സാന്ദ്ര സന്തോഷത്തോടെ വാങ്ങി കഴിച്ചു. എന്റെ കൈയിൽ നിന്നും സാന്ദ്ര വായിൽ വാങ്ങി കഴിക്കുന്നത് കണ്ട് എന്റെ മനസ്സ് നിറഞ്ഞു. ഞാൻ പിന്നെയും പിന്നെയും അവള്‍ക്ക് വാരി കൊടുത്തു.

“മതി ചേട്ടാ, ഇനി ചേട്ടൻ കഴിച്ചോളു...” അവള്‍ വായിലുള്ളത് വിഴുങ്ങി വായും തുടച്ചു.

എന്നിട്ട് പെട്ടന്ന് കുനിഞ്ഞ് എന്റെ കവിളിൽ ഉമ്മ തന്നിട്ട് അവള്‍ അടുക്കളയിലേക്ക് ഓടി.

“ഈ കള്ളിപ്പെണ്ണ്..!!” പുഞ്ചിരിയോടെ കവിൾ തുടച്ചിട്ട് ഞാൻ കഴിച്ച് എഴുന്നേറ്റു.

ഞാൻ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോൾ ജൂലി അടുത്തു തന്നെ നില്‍പ്പുണ്ടായിരുന്നു. കുറച്ച് ദിവസത്തിന് മുമ്പ് തൊട്ട് ഇതൊരു

💬 Comments

View all comments