Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
പതിവാക്കി അവള്‍ മാറ്റിയിരുന്നു.
വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും അവള്‍ അടുത്ത് ചേര്‍ന്ന് വന്നിട്ട് എന്നെ നോക്കി. ഞാൻ അവളുടെ വയറിൽ തഴുകി. പെട്ടന്ന് സന്തോഷവും നാണവും അവളുടെ മുഖത്ത് നിറഞ്ഞു.
“തിരികെ വരുമ്പോ മുബാറക് ഹോട്ടലിൽ നിന്നും ചേട്ടന്‍ എനിക്ക് മസാല ദോശയും എരിവുള്ള ചട്ണിയും രണ്ട് ഉഴുന്നു വടയും വാങ്ങിക്കൊണ്ടു വരണം, കേട്ടോ..!”
“എന്തിനാ തിരികെ വരുന്ന സമയത്ത് ആക്കുന്നത്, ഇപ്പോ തന്നെ വാങ്ങിത്തരാം...” ഞാൻ പറഞ്ഞു.
“അയ്യോ വേണ്ട ചേട്ടാ... ചേട്ടന് ബുദ്ധിമുട്ടാവും. മാളിന്റെ അടുത്തല്ലേ ആ ഹോട്ടല്‍ ഉള്ളത്...!!”
“അതൊന്നും നീ നോക്കണ്ട. ഈ സമയത്ത് ഉണ്ടാവുന്ന ആഗ്രഹം ഒന്നും നീട്ടി വയ്ക്കാൻ ഞാൻ സമ്മതിക്കില്ല. ഞാൻ ഇപ്പൊ തന്നെ വാങ്ങിക്കൊണ്ടു വരാം.” അത്രയും പറഞ്ഞിട്ട് ഞാൻ ബൈക്ക് മുന്നോട്ട് ചലിപ്പിച്ചു.
ഒന്നര മണിക്കൂറില്‍ ജൂലി പറഞ്ഞതും പിന്നേ സാന്ദ്രയ്ക്കും ചേർത്തു വാങ്ങി ഞാൻ വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. ഇത്രയും ദൂരം അങ്ങോട്ടും ഇങ്ങോട്ടും ഞാൻ യാത്ര ചെയ്തതില്‍ ജൂലി വിഷമം പറഞ്ഞു.
പക്ഷേ വെറുതെ ചിരിച്ചിട്ട് ജൂലിയും സാന്ദ്രയ്ക്കും അവരവരുടെ പാർസൽ കൊടുത്തിട്ട് ഞാൻ വണ്ടി ഓടിച്ചു മാളിലെത്തി. ഉച്ച ആയപ്പോ ദേവി എനിക്ക് കോൾ ചെയ്തു.
“ഒരു മാസം എന്റെ ശല്യം ഇല്ലാതെ സുഖിച്ചു കഴിയുകയായിരുന്നു, അല്ലേ..?”
അവളുടെ ചോദ്യം കേട്ട് ഞാൻ ചിരിച്ചു. “സുഖിച്ചു കഴിയുന്നു എന്നത് നേരാ, പക്ഷേ നീ ഇല്ലാത്തതിന്റെ കുറവ് മറ്റാര്‍ക്കും നികത്താന്‍ കഴിയില്ല...”
“ഓഹോ...! വെറുതെ ഓരോന്ന് പറഞ്ഞ് എന്നെ സുഖിപ്പിക്കാനൊന്നും നോക്കണ്ട..” അല്‍പ്പം ഗൗരവം അവൾ അഭിനയിച്ചു എങ്കിലും ഞാൻ പറഞ്ഞത് അവള്‍ക്ക്
💬 Comments
View all comments