0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

എന്റെ അടുത്തിരുന്നിട്ട് ചോദിച്ചു, “നാളെ ശനിയാഴ്ചയല്ലേ, സാന്ദ്രയ്ക്ക് ഷോപ്പിങ് ചെയ്യണ്ടേ..?”

അന്നേരം അമ്മായിയും സാന്ദ്രയും ഡ്രെസ്സ് മാറി ഹാളിലേക്ക് വന്നു. സാന്ദ്രയും എന്റെ കൂടെ സോഫയിൽ വന്നിരുന്നു. അമ്മായി അടുത്തുള്ള കസേരയിലും.

“നാളെ നമുക്ക് രാവിലെതന്നെ പോണം. എന്നാലേ എല്ലാ സാധനങ്ങളും വാങ്ങിക്കാനുള്ള സമയം കിട്ടൂ.” സാന്ദ്ര അവളുടെ അഭിപ്രായം പറഞ്ഞു.

അമ്മായിയും ജൂലിയും അത് ശെരിവച്ചു. ഞാനും അതിന്‌ സമ്മതിച്ചു.

അന്നു രാത്രി ജൂലി മരുന്നും കഴിച്ച് എന്റെ അടുത്ത് കിടന്നിട്ട് സങ്കടം പറഞ്ഞു, “സാന്ദ്രക്ക് യാത്രയാവാൻ രണ്ടാഴ്ച പോലും ബാക്കിയില്ല. അവള്‍ അവിടെ പോയി ഒറ്റക്ക് എങ്ങനെ കഴിയും..? പാവമാ അവൾ. എനിക്ക് ഒരു സമാധാനവും കിട്ടുന്നില്ല, സാമേട്ട...”

“എന്റെ ജൂലി... അവള്‍ കൊച്ചുകുട്ടി ഒന്നുമല്ല. കൂടാതെ ദീപ്തി അവളുടെ കൂടെ എപ്പോഴും ഉണ്ടാവും. പോരാത്തതിന് ദീപ്തിയുടെ വല്യമ്മയും വല്യച്ചനും നിങ്ങളുടെ ഫാമിലി ഫ്രണ്ട്സ് എന്നല്ലേ നീ പറഞ്ഞത്. അവരും തൊട്ടടുത്ത് തന്നെ ഉണ്ടാവുമല്ലോ.. നീ വെറുതെ വിഷമിക്കാതെ.”

“ശെരിയാ... അവരൊക്കെ അവളെ പൊന്നുപോലെ നോക്കിക്കോളും.” അവസാനം ജൂലി സമാധാനത്തോടെ പുഞ്ചിരിച്ചു.

കൂടുതൽ ഒന്നും പറയാൻ കഴിയാതെ ജൂലിയുടെ കണ്ണുകൾ അടഞ്ഞു. ജൂലി സുഖമായി ഉറങ്ങി. ഞാൻ അവള്‍ക്ക് മൂടി കൊടുത്തിട്ട് അവളുടെ നെറ്റിയില്‍ ഉമ്മ കൊടുത്തു. അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ അവളുടെ തലയില്‍ തഴുകി. അങ്ങനെ കിടന്ന് ഞാനും ഉറങ്ങിപ്പോയി.

അടുത്ത ദിവസം ഷോപ്പിങ് തിരക്കായിരുന്നു. സാന്ദ്രക്ക് വേണ്ട എല്ലാ സാധനങ്ങളും ഞങ്ങൾ വാങ്ങി. ശേഷം ഉച്ചയൂണും ഹോട്ടലിൽ നിന്ന് കഴിച്ചിട്ട് ഒരു മാറ്റിനി ഷോയും കണ്ടു. അതുകഴിഞ്ഞ്‌ ഞങ്ങൾ ബീച്ചിലും

💬 Comments

View all comments