0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5471

ചെയ്തു എന്ന് ഇപ്പൊ എനിക്ക് ഉറപ്പായി. സത്യം പറ ദേവി, ഡോക്ടര്‍ എന്താ അവളോട് പറഞ്ഞത്...?”

അല്‍പ്പം നേരത്തേക്ക് എന്റെ കണ്ണില്‍ തന്നെ വിഷമത്തോടെ നോക്കിയിരുന്ന ശേഷം ദേവി പറഞ്ഞു, “ജൂലിയുടെ ശരീരം ഭയങ്കര വീക്കാണെന്നും, അവളുടെ ഗർഭപാത്രം പോലും വളരെ വീക്കാണെന്നും, ഈ ഗർഭം ഒഴിവാക്കുന്നത് നല്ലതാണെന്നും, പിന്നെ ഒരിക്കലും ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാതിരിക്കുന്നതാണ് ജൂലിക്ക് നല്ലതെന്നും ഡോക്റ്റര്‍ പറഞ്ഞുവത്രെ. ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും ജൂലിയുടെ ജീവന് തന്നെ ആപത്താണെന്നും ഡോക്റ്റര്‍ താക്കീത് ചെയ്തു എന്നും ജൂലി എന്നോട് പറഞ്ഞായിരുന്നു.”

ഉടനെ ഞാൻ സോഫയിൽ നിന്നും ചാടി എഴുനേറ്റ് എന്ത് ചെയ്യണം എന്നറിയാതെ ടെൻഷനോടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.

“ചേട്ടാനോട് പറഞ്ഞാൽ ജൂലിയുടെ ജീവനെ കരുതി കുഞ്ഞൊന്നും വേണ്ടെന്ന് തീരുമാനിക്കും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്‌ ജൂലി ചേട്ടനിൽ നിന്നും ഇക്കര്യത്തെ രഹസ്യമാക്കി വച്ചത്‌. കൂടാതെ ചേട്ടനെ വിഷമിപ്പിക്കാൻ അവള്‍ക്ക് കഴിയാത്തത് കൊണ്ടും കൂടിയാണ്. ഇതൊന്നും ചേട്ടനോട് പറയരുത് എന്നും എന്നെക്കൊണ്ട് ജൂലി സത്യം ചെയ്യിപ്പിച്ചു... പക്ഷേ ചേട്ടനോട് സത്യം പറഞ്ഞാൽ ചേട്ടൻ ജൂലിയെ വളരെ കരുതലോടെ നോക്കിക്കോളും എന്ന മനസ്സമാധാനം എനിക്ക് കിട്ടും. അതുകൊണ്ടാ ഞാൻ ഇപ്പൊ ചേട്ടനോട് പറഞ്ഞത്.”

“പക്ഷേ ഇത് അന്യായ റിസ്ക് ആണ് അവൾ എടുത്തത്. ഈ ഗർഭം കാരണം ജൂലിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഞാൻ എങ്ങനെ... എനിക്ക് എങ്ങനെ....” ആലോചിക്കാൻ പോലും കഴിയാതെ ഭ്രാന്തമായി ഞാൻ നടന്നു.

“ഈ ഗർഭം ഒഴിവാക്കണം... എനിക്ക് ജൂലിയാണ് വലുത്....” പറഞ്ഞിട്ട് ഞാൻ വിരണ്ടു പുറത്തേക്ക്‌ പോകാൻ തുടങ്ങിയതും ദേവി ചാടി എഴുനേറ്റ് എന്നെ പിടിച്ചു വച്ചു.

“ജൂലി സമ്മതിക്കില്ല, ചേട്ടാ. ഞാൻ നേരത്തെ അവളോട് സംസാരിച്ച് കഴിഞ്ഞു. ചേട്ടൻ പറഞ്ഞാലും സമ്മതിക്കില്ല എന്ന് ജൂലി തീര്‍ത്തു പറഞ്ഞു. അവള്‍ ““മരിച്ചാലും വേണ്ടില്ല, അവസാനം വരെ പൊരുതി ഞങ്ങടെ കുഞ്ഞിന്‌ ഞാൻ ജന്മം കൊടുക്കും..”” എന്നായിരുന്നു ജൂലിയുടെ വായിൽ നിന്നും വീണ വാക്കുകൾ. ജൂലി തീരുമാനിച്ച് കഴിഞ്ഞു, അതുകൊണ്ട്‌ ചേട്ടൻ അവളെ ഇനി ഓരോന്ന് പറഞ്ഞ്‌ വിഷമിപ്പിക്കുകയല്ല വേണ്ടത്... കൂടെ നിന്ന് അവള്‍ക്ക് വേണ്ട

💬 Comments

View all comments