Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ജൂലിക്ക് പ്രശ്നങ്ങൾ തുടങ്ങിയത്. പലപ്പോഴും തല കറക്കം.. ഏറിയ സമയത്തും ശരീര വേദന.. ഭയങ്കരമായ ശ്വാസംമുട്ടലും ഒപ്പം ബോധം കെട്ടു വീഴലും. അപ്പോഴൊക്കെ അവളെ കൊണ്ട് ഞാൻ ആശുപത്രിയിലേക്ക് പാഞ്ഞു.
ഗർഭം താങ്ങാനുള്ള ശേഷി ജൂലിയുടെ ഗർഭപാത്രത്തിനില്ല എന്നും അബോർഷൻ ചെയ്തില്ലെങ്കിൽ ജൂലിയുടെ ജീവന്‍ തന്നെ ആപത്തിലാവാനും 90 ശതമാനം സാധ്യതയുണ്ട് എന്നും ഡോക്റ്റര്‍ താക്കീത് നല്‍കി. പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും ജൂലി സമ്മതിച്ചില്ല.
ജൂലിക്ക് എന്തെങ്കിലും സംഭവിക്കും എന്ന് ഓരോ നിമിഷവും ഞാൻ ഭയന്ന് ജീവിക്കാൻ തുടങ്ങി. രാത്രികളില്‍ അധിക സമയവും ഉറക്കം പോലുമിളച്ച് ഞാൻ ജൂലിയെ നോക്കി കാവലിരുന്നു.
ആഴ്‌ചയില്‍ നാല് ദിവസമെങ്കിലും ജൂലി ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ തുടങ്ങി. പലപ്പോഴും വളരെ സീരിയസ് ആയിരുന്നു അവളുടെ അവസ്ഥ. പലപ്പോഴും അവൾ രക്ഷപ്പെടില്ല എന്നുവരെ ഞാൻ ഭയന്നു. എന്റെയും അമ്മായിയുടെയും സമാധാനവും പൂര്‍ണമായി നഷ്ടപ്പെട്ട് കഴിഞ്ഞിരുന്നു. സാന്ദ്ര ദിവസവും പത്ത് പ്രാവശ്യമെങ്കിലും ജൂലിയെ വിളിച്ച് സംസാരിക്കാറുണ്ട് — അവളുടെ ചേച്ചിയെ നഷ്ടപ്പെടാൻ പോകുന്നു എന്ന ഭയം കാരണമാണ് സാന്ദ്ര ഇങ്ങനെ വിളിച്ചു കൊണ്ടിരുന്നത്. ഏറിയ സമയവും ജൂലി അര്‍ധബോധത്തില്‍ എന്ന പോലെയാണ് ജീവിച്ചത്.. അവള്‍ക്ക് ചുറ്റും എന്തു സംഭവിക്കുന്നു എന്നറിയാത്ത പോലെ.
പലവട്ടം ദേവിയും ദേവാംഗന ആന്റിയും ജൂലിയെ കാണാന്‍ വീട്ടിലും ആശുപത്രിയിലും വന്നിരുന്നു. വിനില കൂടുതൽ സമയം ഞങ്ങളുടെ കൂടെ സഹായത്തിന് ഉണ്ടായിരുന്നു. എന്റെ കൂട്ടുകാരും അവരുടെ ഭാര്യമാരും സ്ഥിരമായി വീട്ടിലും ആശുപത്രിയിലും വന്ന് ജൂലിയെ സന്ദര്‍ശിക്കാൻ തുടങ്ങി. എന്റെ അങ്കിളും ആന്റിയും ഇടക്കിടക്ക് വീട്ടില്‍ വന്നിട്ട് പോയി. എന്റെ അച്ഛനും ഇളയമ്മയുടെ അവരുടെ മക്കളും നിത്യ സന്ദര്‍ശകരായി മാറി.
ഞാൻ എന്റെ കാര്യം പോലും അധികം ശ്രദ്ധിക്കാതെയായി. അര്‍ധ ഭ്രാന്ത് പിടിച്ച അവസ്ഥ പോലെയായി. ജൂലി എനിക്ക് നഷ്ടപ്പെടും എന്ന ഭയം വര്‍ധിച്ചുകൊണ്ടിരുന്നു. അവൾ നഷ്ടപ്പെടാൽ ഞാൻ മുഴു ഭ്രാന്തനായി മാറും എന്നതിൽ സംശയം ഇല്ലായിരുന്നു.
ഏതു നേരവും ദേവി നേരിട്ട് അല്ലെങ്കിൽ ഫോണിലൂടെ എന്നെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
അങ്ങനെ ഭയവും ഭ്രാന്തിന്‍റെ വക്കിലും നിന്ന് എങ്ങനെയോ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും
💬 Comments
View all comments