Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ഉരുണ്ടോടി.
ജൂലിക്ക് എട്ട് മാസം തികഞ്ഞ ദിവസം അവള്‍ക്ക് കഠിനമായ ശ്വാസംമുട്ടൽ വന്ന് അവള്‍ ബോധം കെട്ടു വീണു. ഞാനും അമ്മായിയും വിനിലയും ചേര്‍ന്ന് അവളെ വേഗം ആശുപത്രിയിൽ എത്തിച്ചു. ഭാഗ്യത്തിന് ജൂലി രക്ഷപ്പെട്ടു. പക്ഷേ ഡെലിവറി കഴിയും വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്റ്റര്‍ പറഞ്ഞു.
അമ്മായിയും വിനിലയും അവളുടെ കൂടെ ആശുപത്രിയിൽ ഇരിക്കാൻ തീരുമാനിച്ചു. പക്ഷേ പ്രാന്ത് പിടിച്ച പോലെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അമ്മായിയേയും വിനിലയേയും കൂടി ടെൻഷൻ പിടിപ്പിക്കാൻ തുടങ്ങിയതോടെ എന്നെ ആശുപത്രിയിൽ ഇരിക്കാൻ അമ്മായി അനുവദിച്ചില്ല. അതുകൊണ്ട് ഇടയ്ക്കിടെ ഞാൻ വീട്ടില്‍ വന്നിരുന്നു. അന്നുതന്നെ എന്റെ ഇളയമ്മയും ആശുപത്രിയിൽ നിൽക്കാൻ തീരുമാനിച്ചു.
നെല്‍സണും ഗോപനും സുമയും കാര്‍ത്തികയും എന്നും ആശുപത്രയില്‍ വന്നിട്ട് പോകുന്നത് പതിവാക്കി. ഒന്നിടവിട്ട് ദേവിയും ദേവാംഗന ആന്റിയും വന്നു പോയി.
അങ്ങനെ അഡ്മിറ്റ് ചെയ്ത ഇരുപത്തി നാലാമത്തെ ദിവസം ജൂലിയുടെ അവസ്ഥ ഗുരുതരമായി. എത്രയും വേഗം ഓപ്പറേഷന്‍ ചെയ്ത് കുഞ്ഞിനെ പുറത്ത് എടുത്തില്ലെങ്കിൽ അമ്മയും കുഞ്ഞും രക്ഷപ്പെടില്ല എന്ന് ഡോക്റ്റര്‍ പറഞ്ഞതോടെ ഞാൻ ഭയന്നു പോയി. അവർ ആവശ്യപ്പെട്ട ഡോക്യുമെന്റിൽ ഞാൻ വേഗം ഒപ്പിട്ട് കൊടുത്തതും ജൂലിയെ ഓപ്പറേഷന്‍ തിയേറ്ററിൽ കയറ്റി.
എന്തു സംഭവിക്കും എന്നറിയാതെ ഞങ്ങൾ എല്ലാവരും കാത്തിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നത് എന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന നേഴ്സുമാർ പറയാൻ കൂട്ടാക്കിയില്ല.
അവസാനം മണിക്കൂറുകൾ കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്നത് കണ്ടിട്ട് ഞാൻ ഓടി ചെന്നു.
“ഡോക്ടര്‍.... ജൂലി... ജൂലിക്ക്— എന്റെ കുഞ്ഞ്—” കൂടുതൽ പറയാൻ കഴിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി.
“ഓപ്പറേഷന്‍ കഴിഞ്ഞു. പേടിക്കാൻ ഒന്നുമില്ല, താങ്കളുടെ ഭാര്യ ഇപ്പോൾ ഐസിയു ഒബ്സർവേഷനിലാണ്.. മൂന്ന് ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റും. പിന്നെ കുഞ്ഞ്, പെണ്‍കുട്ടിയാണ്. കുഞ്ഞിനെ വെണ്ടിലേറ്ററിൽ വച്ചിരിക്കുകയാണ്... കുഞ്ഞിനും വലിയ കുഴപ്പമൊന്നുമില്ല. നാല് മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് കുഞ്ഞിനെ കാണാം....” അത്രയും പറഞ്ഞിട്ട് ഡോക്ടർ വേഗം രണ്ട് അടി മുന്നോട്ട് വച്ചിട്ട് പെട്ടന്ന് നിന്നു.
എന്നിട്ട് തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു, “പിന്നേ, ഞങ്ങൾ
💬 Comments
View all comments