0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5577

രണ്ട് ഡോക്ടേർസും ആറ് അസിസ്റ്റൻസും അടങ്ങിയ ടീം കഷ്ടപ്പെട്ട് ഈ ഓപ്പറേഷനെ വിജയകരമാക്കി എന്നത് നേരാണ്.. പക്ഷേ ഗർഭം ധരിച്ച നിമിഷം തൊട്ട് ഈ നിമിഷം വരെ ആ കുട്ടി എങ്ങനെ ജീവനെ നിലനിര്‍ത്തി എന്നത് അല്‍ഭുതകരമാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നെ പറയാനുള്ളു..” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഡോക്റ്റര്‍ നടന്നു നീങ്ങി.

അമ്മായി പെട്ടന്ന് കൈകൂപ്പി കൊണ്ട്‌ പൊട്ടിക്കരയാൻ തുടങ്ങി. എല്ലാവരുടെ മുഖത്തും സങ്കടവും സന്തോഷവും ഒരുപോലെ നിറഞ്ഞു നിന്നു.

എനിക്ക് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. വിനില പെട്ടന്ന് എന്റെ കൈയിൽ പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ വിളിച്ചു കൂവി പോകുമായിരുന്നു.

സന്തോഷം സഹിക്കാൻ കഴിയാതെ ഞാൻ വിനിലയെ കെട്ടിപ്പിടിച്ചു. ഇത്രയും മാസങ്ങൾ ഞാൻ അനുഭവിച്ച മാനസിക വിഷമങ്ങള്‍ ഒക്കെ അലിഞ്ഞ് പോകുന്നത് ഞാൻ അറിഞ്ഞു. അവസാനം എന്നെയും അറിയാതെ വിനിലയുടെ തോളില്‍ ഞാൻ തേങ്ങി കരയാന്‍ തുടങ്ങി. വിനില ആശ്വാസ വാക്കുകൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ എന്റെ തോളത്ത് തട്ടി തരാൻ തുടങ്ങി.

അല്‍പ്പം കഴിഞ്ഞ് എന്റെ ഇളയമ്മ വന്ന് എന്നെ പതിയെ വിനിലയിൽ നിന്നും അടർത്തി അവരോട് ചേര്‍ത്തു പിടിച്ചു.

ആദ്യമായി സ്നേഹപൂര്‍വം അവർ എന്നെ ചേര്‍ത്തു പിടിച്ച് എന്റെ മുടിയില്‍ തഴുകിയതും എന്റെ കരച്ചില്‍ കൂടി. നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.

വിനില ഓരോരുത്തര്‍ക്കും ഫോൺ ചെയ്ത് സന്തോഷത്തോടെ ജൂലിയും കുഞ്ഞിന്റെയും കാര്യം പറയുന്നത് ഞാൻ കേട്ടു. സാന്ദ്രയ്ക്ക് കോൾ ചെയ്യാനായി വിനില എന്റെ പോക്കറ്റില്‍ നിന്നും എന്റെ ഫോൺ എടുത്ത് വിളിച്ചു. ശേഷം എന്റെ മൊബൈലില്‍ നിന്നു തന്നെ ദേവിയെ വിളിച്ച് കാര്യം പറയുന്നതും എന്റെ കാതില്‍ വീണു.

ഇളയമ്മ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് റൂമിലേക്ക് നയിച്ചു. ഞങ്ങൾക്ക് പിന്നാലെ വിനിലയും അമ്മായിയും വന്ന് റൂമിൽ കേറി.

അവസാനം ഞാൻ ഇളയമ്മയിൽ നിന്നും അകന്നു മാറിയ ശേഷം എന്റെ കണ്ണുകൾ തുടച്ചിട്ട് അവരെ നോക്കി പുഞ്ചിരിച്ചു. ആദ്യമായി എനിക്കുവേണ്ടി അവരുടെ കണ്ണില്‍ വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. മനസ്സിന്‌ ഇപ്പോഴാണ് ആശ്വാസം ലഭിച്ചത്‌.

അന്നേരം ഗോപന്‍ എന്റെ ഫോണിൽ കോൾ ചെയ്തു. വിനില സ്പീക്കറിൽ ഇട്ടു.

💬 Comments

View all comments