0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5578

“മച്ചു... വിനി കാര്യം പറഞ്ഞു. ഇപ്പോഴാണ് സമാധാനമായത്. ഇനിയെങ്കിലും നീ വേഗം വീട്ടില്‍ ചെന്ന് ആ നാല് മാസത്തെ താടി ഷേവ് ചെയ്യ്ത് ഫ്രെഷ് ആയിട്ട് വാ. അപ്പോഴേക്കും ഞങ്ങൾ എല്ലാവരും ആശുപത്രിയിൽ വന്നേക്കാം.” ഗോപന്‍ സന്തോഷത്തില്‍ കൂവി ക്കൊണ്ട് കട്ടാക്കി.

“ശെരിയാണ്, ഇനിയെങ്കിലും ഈ താടി കളയടാ, സാം.” വിനില എന്നോട് പറഞ്ഞു.

അപ്പോൾ നെല്‍സനും എന്റെ ഫോണിൽ വിളിച്ചു. വിനില പിന്നെയും സ്പീക്കറിൽ ഇട്ടു. ഗോപന്‍ പറഞ്ഞ അതേ കാര്യം തന്നെയാണ് അവനും എന്നോട് പറഞ്ഞത്.

അവസാനം അവന്‍ കോൾ കട്ടാക്കിയതും ഞാൻ നേരെ വീട്ടിലേക്ക് വിട്ടു.

മൂന്ന്‌ മണിക്കൂര്‍ കഴിഞ്ഞ് തിരികെ ആശുപത്രിയിൽ എത്തിയപ്പോ അവിടെ റൂമിൽ എല്ലാവരും ഉണ്ടായിരുന്നു.

“എടാ സാം..” വിനില വിളിച്ചു. “ഞങ്ങൾ ചെന്ന് കുഞ്ഞിനെ കണ്ടിട്ട് വന്നു, കേട്ടോ.. നീയും ചെന്ന് കണ്ടിട്ട് വാ..”

എന്റെ കണ്ണുകൾ പെട്ടന്ന് വിടര്‍ന്നു. “നാല് മണിക്കൂര്‍ കഴിഞ്ഞിട്ടേ കാണാന്‍ കഴിയൂ എന്നല്ലേ ഡോക്ടര്‍ പറഞ്ഞത്...”

“ശെരിയാ, പക്ഷേ രണ്ട് മണിക്കൂര്‍ കഴിഞ്ഞതും ഒരു നേഴ്സാണ് ഇങ്ങോട്ട് വന്ന് കുഞ്ഞിനെ ചെന്ന് കണ്ടോളാൻ അനുമതി തന്നത്. ഞങ്ങൾ ഈരണ്ടു പേരായി മൂന്ന്‌ നാല്‌ പ്രാവശ്യം ചെന്നു കണ്ടും കഴിഞ്ഞു.”

അത് കേള്‍ക്കേണ്ട താമസം ഞാൻ ഓടാന്‍ തയാറായി. പക്ഷേ പെട്ടന്ന് നിന്നിട്ട് ഞാൻ ആരോടെന്നില്ലാതെ ചോദിച്ചു, “വെണ്ടിലേറ്റർ എവിടെയാ..?”

“ഞാനും വരാം, സാമേട്ട. ഞാൻ കാണിച്ചു തരാം.” പെട്ടന്ന് ദേവി പറഞ്ഞിട്ട് എന്റെ കൂടെ വന്നു.

ദേവിയും ഞാനും റൂമിൽ നിന്ന് ഇറങ്ങിയതും ദേവി എന്നെ നോക്കി പുഞ്ചിരിച്ചു. “ചേട്ടന്റെ മോൾക്ക് ചേട്ടന്റെ അതെ കണ്ണുകൾ കിട്ടിയിട്ടുണ്ട്. മുഖഛായ ജൂലിയുടേയും..”

“എനിക്ക് കാണാന്‍ കൊതിയായി...” പറഞ്ഞിട്ട് ദേവിയുടെ വലിയ വയറിനെ ഞാൻ നോക്കി. അതിനെ തൊടാൻ കൊതി തോന്നി.

എന്റെ മനസ്സ് വായിച്ച പോലെ ദേവി ശബ്ദം താഴ്ത്തി ചിരിയോടെ പറഞ്ഞു, “ദേ ചേട്ടാ, ആശുപത്രിയാണ്.. തോന്ന്യാസം ഒന്നും കാണിക്കല്ലേ..!!”

അപ്പോഴാണ് സ്വബോധം എനിക്ക് വന്നത്. അവിടെയും ഇവിടെയും ഒരുപാട്‌ ആളുകൾ ഉള്ളത് ഞാൻ ശ്രദ്ധിച്ചു. ഒരു നെടുവീര്‍പ്പോടെ ഞാൻ ദേവിയുടെ കൂടെ

💬 Comments

View all comments