Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
എന്റെ കൂടെ വരൂ.” എന്നും പറഞ്ഞ് അവർ നടന്നുപോയി.
ഞാനും വേഗം അവരുടെ പിന്നാലെ നടന്നു.
ഐസിയു വാതിലിനു മുന്നില്‍ വന്നതും എന്നോട് കേറിച്ചെല്ലാൻ അവർ പറഞ്ഞു.
“അകത്ത് കേറിയാല്‍ ആറാമത്തെ ബെഡ് ആണ്.” അവർ പറഞ്ഞു. “പിന്നെ ദയവായി പേഷ്യന്റ്നെ തൊടരുത്.”
തലയാട്ടി ക്കൊണ്ട് ഞാനും അകത്തേക്ക് ചെന്നു. അകത്ത് സ്ക്രീന്‍ കൊണ്ട് മറച്ച എട്ടു ബെഡ് ഉണ്ടായിരുന്നു. ഞാൻ ആറാമത്തെ സ്ക്രീന്‍ മാറ്റി അകത്തേക്ക് ചെന്നു.
അവശ നിലയില്‍ കിടക്കുന്ന ജൂലിയെ കണ്ട് എനിക്ക് സങ്കടം തോന്നി. പക്ഷെ എന്നെ കണ്ടതും അവളുടെ കണ്ണിലെ തിളക്കം വര്‍ധിച്ചു. ജൂലി പ്രയാസപ്പെട്ട് പുഞ്ചിരിച്ചു.
“ഞാൻ... പറഞ്ഞില്ലേ.. ചേട്ടനെ... വിട്ടിട്ട്.. ഞാൻ.. പോകില്ല.. എന്ന്.” വളരെ ബുദ്ധിമുട്ടി ദേവി എങ്ങനെയോ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.
“എനിക്ക് അറിയാമായിരുന്നു. പക്ഷേ എന്നാലും നീ നഷ്ടപ്പെടും എന്ന് ഞാൻ പേടിച്ചു പോയി.” അവളുടെ കവിളിൽ തൊടാൻ കൈ നീട്ടിയതും നേഴ്സ് പറഞ്ഞത് ഓര്‍മ്മ വന്നു. ഞാൻ വേഗം കൈ താഴ്ത്തി.
ജൂലിയുടെ കണ്ണില്‍ നിരാശ നിറയുന്നത് കണ്ടു.
“നെഴ്സ് പറഞ്ഞായിരുന്നു തൊടാൻ പാടില്ലെന്ന്...” വിഷമത്തോടെ ഞാൻ നേഴ്സിനെ കുറ്റപ്പെടുത്തി.
“പക്ഷേ.. ഞാൻ.. പറയുന്നൂ... എന്നെ.. തൊടാൻ...” ജൂലി ശാഠ്യം പോലെ പറഞ്ഞു.
ഉടനെ ഞാൻ അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിലും കവിളിലും ഓരോ ഉമ്മ കൊടുത്തിട്ട് അല്‍പ്പനേരം അവളുടെ കവിളോട് കവിൾ ചേര്‍ത്തു നിന്നു. ആരോ വരുന്ന ശബ്ദം കേട്ടതും ഞാൻ വേഗം പിന്നോട്ട് മാറി നിന്നു. ജൂലി സന്തോഷത്തോടെ പുഞ്ചിരിച്ചു.
“എനിക്ക്... ഇത്ര മതി... എല്ലാ.. വേദനയും.. വിഷമവും.. മാറിയ പോലെ തോനുന്നു. ഇപ്പൊ.. എനിക്ക്.. ഉറക്കം... വരുന്നു, ചേട്ടാ....” പറഞ്ഞു കഴിഞ്ഞതും ജൂലി കണ്ണുകൾ അടച്ചു മയങ്ങി.
അല്‍പ്പനേരം നോക്കി നിന്ന ശേഷം ഞാൻ പുറത്തിറങ്ങി നടന്നു.
എന്നും ആറേഴ് വട്ടം ഞാൻ ജൂലിയേ കാണാന്‍ ചെന്നിരുന്നു. ഇരുപത് പ്രാവശ്യമെങ്കിലും എന്റെ കുഞ്ഞിനെയും ചെന്നു കണ്ടു. അതുപോലെ ഇടക്കിടക്ക് അമ്മായിയും ഇളയമ്മയും എന്റെ കുഞ്ഞിനെ കണ്ടിട്ട് വന്നു. പക്ഷേ ജൂലിയെ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമാണ് അവര്‍ക്ക്
💬 Comments
View all comments