Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
വിനിലയുടെ അടുത്തേക്ക് അവള്‍ പോയത്.
അതുകഴിഞ്ഞ് ദേവാംഗന ആന്റിയും ദേവിയും കിങ്ങിണി മോളും എന്നോട് യാത്ര പറയാൻ വന്നു.
“നിന്നെ കിട്ടാൻ ജൂലി മോള് ഭാഗ്യം ചെയ്തിട്ടുണ്ട്, സാം മോനെ...” ദേവാംഗന ആന്റി എന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു. “അതുപോലെ ജൂലി മോളെ കിട്ടാന്‍ നീയും ഭാഗ്യം ചെയ്തിട്ടുണ്ട്. എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ...!” അത്രയും പറഞ്ഞിട്ട് അവർ മൂന്ന് പേരും പോയി.
ഒടുവില്‍ എന്റെ അച്ഛൻ വന്ന് എന്റെ തലയില്‍ ഒന്ന് തൊട്ടു. ഒന്ന് പുഞ്ചിരിച്ചു. “നീയും നിന്റെ ഇളയമ്മയും തമ്മിലുള്ള അകല്‍ച്ച മാറിയത് കണ്ട് എനിക്ക് സന്തോഷമായി.” അത്രയും പറഞ്ഞിട്ട് എന്റെ പപ്പ പുഞ്ചിരിയോടെ മാറി നിന്നു.
ഉടനെ നിവിത സന്തോഷത്തോടെ എന്റെ അടുത്തേക്ക് ഓടിവന്നു. ഞാൻ അവളുടെ രണ്ടു കൈയും പിടിക്കാൻ ശ്രമിച്ചു. പക്ഷേ അവൾ ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിക്കുകയാണ് ചെയ്തത്. ഞാനും പുഞ്ചിരിയോടെ അവളെ ചേര്‍ത്തു പിടിച്ച് അവളുടെ തലത്തില്‍ സ്നേഹത്തോടെ തടവി.
പണ്ട് വീട് വിട്ട് ആദ്യമായി ഹോസ്റ്റലില്‍ പോകുന്നതിന്റെ തലയേ ദിവസമാണ് നിവിത ആദ്യമായി എന്നെ കെട്ടിപിടിച്ച് യാത്ര ചോദിച്ചത്. അതിനുശേഷം ഞാൻ ഗൾഫിൽ പൊക്കുന്നതിന്റെ തലയേ ദിവസമാണ് അവൾ രണ്ടാമതായി കെട്ടിപിടിച്ചു യാത്ര പറഞ്ഞത്. അതിനുശേഷം ഇപ്പോൾ. അന്ന് രണ്ടു പ്രാവശ്യവും ഇളയമ്മ അറിയാതെ പേടിച്ചു പേടിച്ചാണ് എന്റെ റൂമിൽ വന്ന് അവള്‍ എന്നെ കെട്ടിപിടിച്ചു യാത്ര ചോദിക്കുകയും പറയുകയും ചെയ്തത്. പക്ഷേ ഇപ്പോൾ ഇളയമ്മ എന്നെയും സ്വന്തം മകനായി കാണാന്‍ തുടങ്ങിയത് കൊണ്ട് നിവിത പേടി ഇല്ലാതെ എല്ലാവർക്കും മുന്നില്‍ ധൈര്യമായി എന്നെ കെട്ടിപിടിച്ചു.
“ശെരി ചേട്ടാ, ഇടക്കിടക്ക് നമുക്ക് കാണാം.” എന്ന് പറഞ്ഞിട്ട് എന്നെ വിട്ടു മാറി.
എന്റെ മറ്റ് രണ്ട് സഹോദരങ്ങളും ഇപ്പോഴും എന്നോട് അടുത്തിട്ടില്ല. അവർ എന്നെ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു.
അതുകഴിഞ്ഞ് അച്ഛനും മക്കളും മാത്രം യാത്രയായി. പക്ഷേ ഇളയമ്മ ആശുപത്രിയിൽ എന്റെയും അമ്മായിയുടെയും കൂടെ നിൽക്കാൻ തീരുമാനിച്ചു.
അന്നു രാത്രി ഒന്‍പത് മണിക്ക് ഒരു നേഴ്സ് റൂമിൽ വന്നു.
“സാം, താങ്കളുടെ ഭാര്യ ജൂലിക്ക് താങ്കളെ കാണണമെന്ന് വാശി പിടിക്കുന്നു.
💬 Comments
View all comments