Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
എപ്പോഴത്തേയും പോലെ ഗർഭനിരോധന ഗുളിക കഴിക്കാനും ഞാൻ ഉദ്ദേശിക്കുന്നില്ല.”
അത്രയും പറഞ്ഞിട്ട് ദേവി ദൃഢമായി എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്ക് സാമേട്ടനിൽ നിന്നും നമ്മുടെതായ ഒരു കുഞ്ഞിനെ വേണം.”
ഉടനെ എതിർപ്പ് പ്രകടിപ്പിക്കാന്‍ ഞാൻ വായ് തുറന്നു. അത് മനസ്സിലാക്കിയ ദേവി പെട്ടന്ന് എന്റെ വായ് പൊത്തിപ്പിടിച്ചു.
“പ്ലീസ് ചേട്ടാ.... എതിര് പറയരുത്....” ദേവി കെഞ്ചും പോലെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളില്‍ എല്ലാം തീരുമാനിച്ച് ഉറപ്പിച്ചത് പോലത്തെ ഒരു ഉറച്ച ഭാവം ഉണ്ടായിരുന്നു. “നമ്മുടെ കുഞ്ഞിന്റെ പേരില്‍ ഞാൻ ചേട്ടന്റെ സ്വത്തിന്റെ അവകാശം ചോദിച്ച് വരുമെന്ന് ചേട്ടൻ പേടിക്കേണ്ട.. അതുപോലെ ചേട്ടനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നം ഞാൻ വരുത്തും എന്നും ഭയപ്പെടേണ്ട.” ജൂലി കൂട്ടിചേര്‍ത്തു.
“എന്തിനാ ദേവി ഇങ്ങനെയൊക്കെ പറയുന്നേ..!? നീ പ്രശ്നമൊന്നും ഉണ്ടാക്കില്ല എന്നെനിക്കുമറിയാം. പക്ഷേ കുഞ്ഞ്...., അത് വേണോ. ഭാവിയില്‍ എപ്പോഴെങ്കിലും ദേവാംഗന ആന്റിയോ നിന്റെ ഭർത്താവോ സത്യം അറിഞ്ഞാല്‍ നിന്റെ ജീവിതം എന്താവുമെന്ന് നീ ചിന്തിച്ച് നോക്കിയോ..?”
ദേവിയുടെ മുഖം പെട്ടന്ന് ഇരുണ്ടു. “അതൊന്നും ഓര്‍ത്തു ചേട്ടൻ ടെൻഷനാവണ്ട... ഭാവിയില്‍ എന്തെങ്കിലും പ്രശ്നം വന്നാല്‍ അതിനെ കൈകാര്യം ചെയ്യേണ്ട വിധം എനിക്കറിയാം. ഇപ്പോൾ, ചേട്ടന്റെ സമ്മതം മാത്രമാ എനിക്ക് വേണ്ടത്. എനിക്ക് വേണമെങ്കിൽ സാമേട്ടൻ പോലും അറിയാതെ ചേട്ടന്റെ കുഞ്ഞിന് ജന്മം നല്കാന് കഴിയുമായിരുന്നു. പക്ഷെ ചേട്ടനെ പറ്റിച്ച് അങ്ങനെ ചെയ്യാൻ എനിക്ക് ആഗ്രഹം ഇല്ല.. എനിക്ക് കഴിയില്ല. ചേട്ടന്റെ അറിവോടെ ചെയ്യുന്നതിൽ മാത്രമേ എനിക്ക് സന്തോഷമുള്ള... എന്നാലേ എനിക്ക് തൃപ്തി ലഭിക്കൂ. കൂടാതെ, സത്യം അറിഞ്ഞ് ചേട്ടൻ നമ്മുടെ
💬 Comments
View all comments