Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
കുഞ്ഞിനെ സ്നേഹിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം.” ദേവി ഉറച്ച തീരുമാനത്തില്‍ പറഞ്ഞ് അവസാനിപ്പിച്ചു.
ദേവി പറഞ്ഞത് കേട്ട് ആദ്യമെനിക്ക് ദേഷ്യവും വിഷമവും തോന്നി. എന്തു തീരുമാനിക്കണം എന്നറിയാതെ ഒരു നിമിഷം കണ്ണുമടച്ച് ഞാൻ കിടന്നു. അവസാനം എന്തു ചെയ്യണം എന്ന കാര്യത്തിൽ എന്റെ മനസ്സ് പെട്ടന്ന് തെളിഞ്ഞു. എന്റെ വിഷമവും ദേഷ്യവും പെട്ടന്ന് അകന്നുമാറി.
ഒരു പുഞ്ചിരിയോടെ കണ്ണുകൾ തുറന്ന് ഞാൻ ദേവിയെ നോക്കി.
“സത്യം പറ, ദേവി. ഇത് ജൂലിയും കൂടി അറിഞ്ഞു കൊണ്ടുള്ള തീരുമാനം തന്നെയല്ലേ...? ഇതിനെ കുറിച്ച് നി ജൂലിയോട് നേരത്തെ ചർച്ച ചെയ്തു എന്നതല്ലേ സത്യം...!?”
ഉടനെ ആശ്ചര്യത്തിൽ ദേവിയുടെ കണ്ണുകൾ വികസിച്ചു. പക്ഷേ പെട്ടന്നു തന്നെ അവളുടെ കണ്ണുകൾ പഴയത് പോലെയായി.
“ആരാ പറഞ്ഞത് ഞാനും ജൂലിയും ഇക്കാര്യത്തെ ചർച്ച ചെയ്തുവെന്ന്..? അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല...!!” പറഞ്ഞിട്ട് എന്റെ നോട്ടത്തെ നേരിടാന്‍ കഴിയാതെ അവളുടെ മുഖത്തെ എന്റെ കഴുത്തിൽ ഒളിപ്പിച്ചു.
അതോടെ എന്റെ ഊഹം സത്യമായിരുന്നു എന്ന് ബോധ്യമായി. പക്ഷേ എനിക്ക് പ്രിയപ്പെട്ട എന്റെ ജൂലിയും ദേവിയും എന്നെ അറിയാതെ ഒരുമിച്ച് നടത്തുന്ന അവരുടെ ഗൂഢാലോചനകളെ കുറിച്ച് ചിന്തിക്കാൻ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു. ഞാൻ അറിയാത്ത എന്തൊക്കെയാണ് ഈ രണ്ടു പെൺകുട്ടികൾ ചേര്‍ന്ന് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് ദൈവത്തിനു മാത്രമേ അറിയൂ. എന്തായാലും ജൂലി ദേവിയെ പൂര്‍ണമായി ഞങ്ങൾക്കിടയിൽ സ്വീകരിച്ചു എന്നത് തന്നെ വലിയ അല്‍ഭുതമായിട്ടാണ് എനിക്ക് തോന്നിയത്.
“വൈകിട്ട് നാലു മണിക്കേ അമ്മായിയും കിങ്ങിണി മോളും വരത്തുള്ളു.... ചേട്ടൻ മൂന്നര കഴിഞ്ഞ് പോയാൽ മതി.” അത്രയും പറഞ്ഞിട്ട് ദേവി
💬 Comments
View all comments