0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.9K

വലുത്....” പറഞ്ഞിട്ട് ഞാൻ വിരണ്ടു പുറത്തേക്ക്‌ പോകാൻ തുടങ്ങിയതും ദേവി ചാടി എഴുനേറ്റ് എന്നെ പിടിച്ചു വച്ചു.

“ജൂലി സമ്മതിക്കില്ല, ചേട്ടാ. ഞാൻ നേരത്തെ അവളോട് സംസാരിച്ച് കഴിഞ്ഞു. ചേട്ടൻ പറഞ്ഞാലും സമ്മതിക്കില്ല എന്ന് ജൂലി തീര്‍ത്തു പറഞ്ഞു. അവള്‍ ““മരിച്ചാലും വേണ്ടില്ല, അവസാനം വരെ പൊരുതി ഞങ്ങടെ കുഞ്ഞിന്‌ ഞാൻ ജന്മം കൊടുക്കും..”” എന്നായിരുന്നു ജൂലിയുടെ വായിൽ നിന്നും വീണ വാക്കുകൾ. ജൂലി തീരുമാനിച്ച് കഴിഞ്ഞു, അതുകൊണ്ട്‌ ചേട്ടൻ അവളെ ഇനി ഓരോന്ന് പറഞ്ഞ്‌ വിഷമിപ്പിക്കുകയല്ല വേണ്ടത്... കൂടെ നിന്ന് അവള്‍ക്ക് വേണ്ട കരുത്തും സ്നേഹവും ധൈര്യം പകര്‍ന്നു കൊടുക്കുകയുമാണ് വേണ്ടത്.” ദേവി ദൃഢമായി എന്റെ കണ്ണില്‍ നോക്കി തറപ്പിച്ച് പറഞ്ഞതു.

ശെരിക്കും എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നി. ജൂലിയുടെ വാശി എനിക്ക് അറിയാവുന്നതാണ്. വെറുതെ അവൾ വാശി പിടിക്കില്ല.. പക്ഷേ വാശി പിടിച്ചാല്‍ അവൾ പിന്മാറില്ല.

ദേവി പറഞ്ഞതാണ് ശെരി... ജൂലിയുടെ കൂടെ നിന്ന് അവള്‍ക്ക് വേണ്ട ധൈര്യവും തുണയും സ്നേഹവും കൊടുക്കാന്‍ തന്നെ ഞാൻ തീരുമാനിച്ചു.

ദേവിയെ നോക്കി ഞാൻ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. “ഞാൻ പോകുന്നു, ദേവി. എനിക്ക് ഇപ്പൊ തന്നെ ജൂലിയെ കാണണം.”

പോകാൻ തുടങ്ങിയ എന്നെ ദേവി വീണ്ടും പിടിച്ചു വച്ചു. എന്തോ അവൾ പറയാൻ തുടങ്ങിയതും വേണ്ടെന്ന് ഞാൻ തലയാട്ടി.

“പേടിക്കേണ്ട, ജൂലിയുടെ ആഗ്രഹം എന്താണോ അതുതന്നെ ഞാനും സാധിച്ചു കൊടുക്കും.” പറഞ്ഞിട്ട് ഞാൻ പുഞ്ചിരിച്ചു.

ഉടനെ ദേവിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു. പക്ഷേ പെട്ടന്ന് വിഷമത്തോടെ അവള്‍ ചോദിച്ചു, “കാര്യങ്ങൾ ഇങ്ങനെ ഇരിക്കുന്നത് കൊണ്ട്‌ ചേട്ടൻ ഇനി

💬 Comments

View all comments