0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.9K

എന്റെ അടുത്തേക്ക് വരില്ലേ...?”

അവൾ ചോദിച്ചത്‌ കേട്ട് അവളുടെ കവിളിൽ ഞാൻ നുള്ള് കൊടുത്തു. “അയ്യട, ഞാൻ വരില്ലെന്ന് അത്ര വേഗം നീ സമാധാനിച്ച് സന്തോഷിക്കേണ്ട... എന്നില്‍ നിന്നും നിനക്ക് രക്ഷയില്ല എന്റെ ദേവി...” പറഞ്ഞിട്ട് ഞാൻ വേഗം തിരിഞ്ഞ് പുറത്തേക്ക്‌ നടക്കാൻ തുടങ്ങി.

“ചേട്ടാ...!!” പെട്ടന്ന് മടിച്ചു മടിച്ച് ദേവി വിളിച്ചതും ഞാൻ നോക്കി.

പക്ഷേ അവൾ പേടിയോടെ നില്‍ക്കുന്നത് കണ്ടിട്ട് ഞാൻ വേഗം അവളുടെ അടുത്തേക്ക് ചെന്ന് അവളെ ചേര്‍ത്തു പിടിച്ചു.

“ഒരു കാര്യം ചോദിച്ചാല്‍ സത്യം പറയുമോ...?” എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വിറയാർന്ന ശബ്ദത്തില്‍ ദേവി ചോദിച്ചു.

“നിന്നോട് ഞാൻ കള്ളമൊന്നും പറയില്ല, എന്റെ സുന്ദരിക്കുട്ടി ചോദിക്ക്...”

“എപ്പോഴെങ്കിലും എന്റെ ഭർത്താവിന് എന്നെ വേണ്ടെന്ന് വച്ചാല്‍ ചേട്ടൻ എന്നെ സ്വീകരിക്കുമോ...?” ഭയന്നു വിറച്ചു കൊണ്ടാണ് ദേവി ചോദിച്ചത്‌.

ആ ചോദ്യം കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞു. ഉള്ളില്‍ വിഷമം തിങ്ങി നിറഞ്ഞു.

“തീര്‍ച്ചയായും ഞാൻ സ്വീകരിക്കും. അതും എന്റെ ഭാര്യയായി. ജൂലിയും സമ്മതിക്കും എന്നെനിക്ക് വിശ്വാസമുണ്ട്. ഇനി എന്റെ മോള് വെറുതെ വിഷമിക്കാതെ ഇരിക്ക്.” പറഞ്ഞ്‌ ദേവിയുടെ നെറ്റിയില്‍ ഉമ്മയും കൊടുത്തിട്ട് ഞാൻ പുറത്തേക്ക്‌ നടന്നു.

പക്ഷേ അതിനുമുന്‍പ് ദേവിയുടെ മുഖത്ത് നിറഞ്ഞ സന്തോഷവും കണ്ണിലെ തിളക്കവും ഞാൻ കാണുക തന്നെ ചെയ്തു.

“ജൂലിക്ക് മാത്രമല്ല, നിനക്കും എന്റെ സ്നേഹവും തുണയും എപ്പോഴും ഉണ്ടായിരിക്കും. ജൂലിയെ പോലെ നിന്നെയും എനിക്ക് ജീവനാണ്.” ബൈക്കില്‍ കേറിയ ശേഷം മുറ്റത്ത്‌ എന്നെ തന്നെ സ്നേഹത്തോടെ നോക്കി നില്‍ക്കുന്ന ദേവിയുടെ കണ്ണില്‍ നോക്കി പറഞ്ഞിട്ട് കണ്ണുകൾ രണ്ടും

💬 Comments

View all comments