Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
എന്ന ഭയം വര്‍ധിച്ചുകൊണ്ടിരുന്നു. അവൾ നഷ്ടപ്പെടാൽ ഞാൻ മുഴു ഭ്രാന്തനായി മാറും എന്നതിൽ സംശയം ഇല്ലായിരുന്നു.
ഏതു നേരവും ദേവി നേരിട്ട് അല്ലെങ്കിൽ ഫോണിലൂടെ എന്നെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു.
അങ്ങനെ ഭയവും ഭ്രാന്തിന്‍റെ വക്കിലും നിന്ന് എങ്ങനെയോ ദിവസങ്ങളും ആഴ്ചകളും മാസങ്ങളും ഉരുണ്ടോടി.
ജൂലിക്ക് എട്ട് മാസം തികഞ്ഞ ദിവസം അവള്‍ക്ക് കഠിനമായ ശ്വാസംമുട്ടൽ വന്ന് അവള്‍ ബോധം കെട്ടു വീണു. ഞാനും അമ്മായിയും വിനിലയും ചേര്‍ന്ന് അവളെ വേഗം ആശുപത്രിയിൽ എത്തിച്ചു. ഭാഗ്യത്തിന് ജൂലി രക്ഷപ്പെട്ടു. പക്ഷേ ഡെലിവറി കഴിയും വരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്റ്റര്‍ പറഞ്ഞു.
അമ്മായിയും വിനിലയും അവളുടെ കൂടെ ആശുപത്രിയിൽ ഇരിക്കാൻ തീരുമാനിച്ചു. പക്ഷേ പ്രാന്ത് പിടിച്ച പോലെ ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് അമ്മായിയേയും വിനിലയേയും കൂടി ടെൻഷൻ പിടിപ്പിക്കാൻ തുടങ്ങിയതോടെ എന്നെ ആശുപത്രിയിൽ ഇരിക്കാൻ അമ്മായി അനുവദിച്ചില്ല. അതുകൊണ്ട് ഇടയ്ക്കിടെ ഞാൻ വീട്ടില്‍ വന്നിരുന്നു. അന്നുതന്നെ എന്റെ ഇളയമ്മയും ആശുപത്രിയിൽ നിൽക്കാൻ തീരുമാനിച്ചു.
നെല്‍സണും ഗോപനും സുമയും കാര്‍ത്തികയും എന്നും ആശുപത്രയില്‍ വന്നിട്ട് പോകുന്നത് പതിവാക്കി. ഒന്നിടവിട്ട് ദേവിയും ദേവാംഗന ആന്റിയും വന്നു പോയി.
അങ്ങനെ അഡ്മിറ്റ് ചെയ്ത ഇരുപത്തി നാലാമത്തെ ദിവസം ജൂലിയുടെ അവസ്ഥ ഗുരുതരമായി. എത്രയും വേഗം ഓപ്പറേഷന്‍ ചെയ്ത് കുഞ്ഞിനെ പുറത്ത് എടുത്തില്ലെങ്കിൽ അമ്മയും കുഞ്ഞും രക്ഷപ്പെടില്ല എന്ന് ഡോക്റ്റര്‍ പറഞ്ഞതോടെ ഞാൻ ഭയന്നു പോയി. അവർ ആവശ്യപ്പെട്ട ഡോക്യുമെന്റിൽ ഞാൻ വേഗം ഒപ്പിട്ട് കൊടുത്തതും ജൂലിയെ ഓപ്പറേഷന്‍ തിയേറ്ററിൽ കയറ്റി.
എന്തു സംഭവിക്കും എന്നറിയാതെ ഞങ്ങൾ എല്ലാവരും കാത്തിരുന്നു. മണിക്കൂറുകൾ
💬 Comments
View all comments