Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
കഴിഞ്ഞിട്ട് എന്താണ് സംഭവിക്കുന്നത് എന്ന് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന നേഴ്സുമാർ പറയാൻ കൂട്ടാക്കിയില്ല.
അവസാനം മണിക്കൂറുകൾ കഴിഞ്ഞ് ഡോക്ടര്‍ പുറത്തു വന്നത് കണ്ടിട്ട് ഞാൻ ഓടി ചെന്നു.
“ഡോക്ടര്‍.... ജൂലി... ജൂലിക്ക്— എന്റെ കുഞ്ഞ്—” കൂടുതൽ പറയാൻ കഴിയാതെ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒലിച്ചിറങ്ങി.
“ഓപ്പറേഷന്‍ കഴിഞ്ഞു. പേടിക്കാൻ ഒന്നുമില്ല, താങ്കളുടെ ഭാര്യ ഇപ്പോൾ ഐസിയു ഒബ്സർവേഷനിലാണ്.. മൂന്ന് ദിവസം കഴിഞ്ഞ് റൂമിലേക്ക് മാറ്റും. പിന്നെ കുഞ്ഞ്, പെണ്‍കുട്ടിയാണ്. കുഞ്ഞിനെ വെണ്ടിലേറ്ററിൽ വച്ചിരിക്കുകയാണ്... കുഞ്ഞിനും വലിയ കുഴപ്പമൊന്നുമില്ല. നാല് മണിക്കൂര്‍ കഴിഞ്ഞ് നിങ്ങള്‍ക്ക് കുഞ്ഞിനെ കാണാം....” അത്രയും പറഞ്ഞിട്ട് ഡോക്ടർ വേഗം രണ്ട് അടി മുന്നോട്ട് വച്ചിട്ട് പെട്ടന്ന് നിന്നു.
എന്നിട്ട് തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു, “പിന്നേ, ഞങ്ങൾ രണ്ട് ഡോക്ടേർസും ആറ് അസിസ്റ്റൻസും അടങ്ങിയ ടീം കഷ്ടപ്പെട്ട് ഈ ഓപ്പറേഷനെ വിജയകരമാക്കി എന്നത് നേരാണ്.. പക്ഷേ ഗർഭം ധരിച്ച നിമിഷം തൊട്ട് ഈ നിമിഷം വരെ ആ കുട്ടി എങ്ങനെ ജീവനെ നിലനിര്‍ത്തി എന്നത് അല്‍ഭുതകരമാണ്. ദൈവത്തിന്റെ അനുഗ്രഹം എന്നെ പറയാനുള്ളു..” പുഞ്ചിരിയോടെ പറഞ്ഞിട്ട് ഡോക്റ്റര്‍ നടന്നു നീങ്ങി.
അമ്മായി പെട്ടന്ന് കൈകൂപ്പി കൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. എല്ലാവരുടെ മുഖത്തും സങ്കടവും സന്തോഷവും ഒരുപോലെ നിറഞ്ഞു നിന്നു.
എനിക്ക് വിളിച്ചു കൂവണം എന്നുണ്ടായിരുന്നു. വിനില പെട്ടന്ന് എന്റെ കൈയിൽ പിടിച്ചില്ലായിരുന്നെങ്കിൽ ഞാൻ വിളിച്ചു കൂവി പോകുമായിരുന്നു.
സന്തോഷം സഹിക്കാൻ കഴിയാതെ ഞാൻ വിനിലയെ കെട്ടിപ്പിടിച്ചു. ഇത്രയും മാസങ്ങൾ ഞാൻ അനുഭവിച്ച മാനസിക വിഷമങ്ങള്‍ ഒക്കെ അലിഞ്ഞ് പോകുന്നത് ഞാൻ അറിഞ്ഞു. അവസാനം
💬 Comments
View all comments