0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 11.3K

എന്നെയും അറിയാതെ വിനിലയുടെ തോളില്‍ ഞാൻ തേങ്ങി കരയാന്‍ തുടങ്ങി. വിനില ആശ്വാസ വാക്കുകൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട്‌ എന്റെ തോളത്ത് തട്ടി തരാൻ തുടങ്ങി.

അല്‍പ്പം കഴിഞ്ഞ് എന്റെ ഇളയമ്മ വന്ന് എന്നെ പതിയെ വിനിലയിൽ നിന്നും അടർത്തി അവരോട് ചേര്‍ത്തു പിടിച്ചു.

ആദ്യമായി സ്നേഹപൂര്‍വം അവർ എന്നെ ചേര്‍ത്തു പിടിച്ച് എന്റെ മുടിയില്‍ തഴുകിയതും എന്റെ കരച്ചില്‍ കൂടി. നിയന്ത്രിക്കാൻ കഴിയാതെ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു.

വിനില ഓരോരുത്തര്‍ക്കും ഫോൺ ചെയ്ത് സന്തോഷത്തോടെ ജൂലിയും കുഞ്ഞിന്റെയും കാര്യം പറയുന്നത് ഞാൻ കേട്ടു. സാന്ദ്രയ്ക്ക് കോൾ ചെയ്യാനായി വിനില എന്റെ പോക്കറ്റില്‍ നിന്നും എന്റെ ഫോൺ എടുത്ത് വിളിച്ചു. ശേഷം എന്റെ മൊബൈലില്‍ നിന്നു തന്നെ ദേവിയെ വിളിച്ച് കാര്യം പറയുന്നതും എന്റെ കാതില്‍ വീണു.

ഇളയമ്മ എന്നെ ചേര്‍ത്തു പിടിച്ചുകൊണ്ട് റൂമിലേക്ക് നയിച്ചു. ഞങ്ങൾക്ക് പിന്നാലെ വിനിലയും അമ്മായിയും വന്ന് റൂമിൽ കേറി.

അവസാനം ഞാൻ ഇളയമ്മയിൽ നിന്നും അകന്നു മാറിയ ശേഷം എന്റെ കണ്ണുകൾ തുടച്ചിട്ട് അവരെ നോക്കി പുഞ്ചിരിച്ചു. ആദ്യമായി എനിക്കുവേണ്ടി അവരുടെ കണ്ണില്‍ വാത്സല്യം നിറയുന്നത് ഞാൻ കണ്ടു. മനസ്സിന്‌ ഇപ്പോഴാണ് ആശ്വാസം ലഭിച്ചത്‌.

അന്നേരം ഗോപന്‍ എന്റെ ഫോണിൽ കോൾ ചെയ്തു. വിനില സ്പീക്കറിൽ ഇട്ടു.

“മച്ചു... വിനി കാര്യം പറഞ്ഞു. ഇപ്പോഴാണ് സമാധാനമായത്. ഇനിയെങ്കിലും നീ വേഗം വീട്ടില്‍ ചെന്ന് ആ നാല് മാസത്തെ താടി ഷേവ് ചെയ്യ്ത് ഫ്രെഷ് ആയിട്ട് വാ. അപ്പോഴേക്കും ഞങ്ങൾ എല്ലാവരും ആശുപത്രിയിൽ വന്നേക്കാം.” ഗോപന്‍ സന്തോഷത്തില്‍ കൂവി ക്കൊണ്ട് കട്ടാക്കി.

💬 Comments

View all comments