Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ചമ്മലോടെ എന്നെ നോക്കി ചിരിച്ചു. എന്നിട്ട് പൂര്‍ണ്ണ നഗ്നയായി തന്നെ അവൾ ബാത്റൂം വാതിൽ തുറന്ന് പുറത്തേക്ക് പോയി.
“എന്താ, എന്തുപറ്റി സാന്ദ്ര...?” ജൂലി മുറിയുടെ വാതിലിനടുത്തു പോയി വിളിച്ചു ചോദിച്ചു. പക്ഷേ സാന്ദ്ര പറഞ്ഞത് ഒന്നും എനിക്ക് കേട്ടില്ല.
“സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല...” ജൂലി അല്‍പ്പം ജാള്യതയോടെ വിളിച്ചു പറഞ്ഞു. “ഞങ്ങൾ വേഗം കുളിച്ചിട്ട് വരാം.” പറഞ്ഞിട്ട് ജൂലി നടന്നു വന്ന് ബാത്റൂമിൽ കേറി വാതിൽ ലോക് ചെയ്തു.
“ഒരുപാട് സമയമായിട്ടും നമ്മള്‍ പുറത്ത് പോകാത്തത് കൊണ്ട് അവൾ വെറുതെ തിരക്കിയതാണ്. അവള്‍ ചായയും റെഡിയാക്കുന്നു, വേഗം ചെല്ലാൻ.” അത്രയും പറഞ്ഞിട്ട് ജൂലി എന്റെ കൈ പിടിച്ചു വലിച്ച് ഷവറിന് താഴെ കൊണ്ട് നിര്‍ത്തി. “ഇനി മര്യാദക്ക് കുളിച്ചോണം, കേട്ടല്ലോ..!” അവൾ നാണത്തോടെ പറഞ്ഞു.
“ഉവ്വ്.... ഞാൻ മര്യാദക്ക് കുളിക്കാം... പക്ഷേ സോപ്പ് ഞാൻ തേച്ചു തരാം.”
“വേണ്ട.. വേണ്ട, വെറുതെ എന്റെ അവിടെയും ഇവിടെയും പിടിച്ച് വീണ്ടും എന്റെ കണ്‍ട്രോള്‍ കളയാനല്ലേ?” ഒരു ചിരിയോടെ അവള്‍ ചോദിച്ചു. “സോപ്പ് ഞാൻ തനിയേ തേച്ചോളാം.”
അതുകേട്ട് ഞാൻ ചുണ്ട് കോട്ടി. “എന്നെ വിശ്വാസമില്ല, അല്ലേ...?”
ജൂലി പൊട്ടിച്ചിരിച്ചു. “ഇക്കര്യത്തില്‍ ചേട്ടനെ എനിക്ക് തീരെ വിശ്വാസമില്ല.”
ഒടുവില്‍ ഞങ്ങൾ വേഗം കുളിച്ചിറങ്ങി. ഡ്രെസ്സ് മാറി പുറത്തേക്ക് ചെന്നതും ടിവി നോക്കി കൊണ്ടിരുന്ന സാന്ദ്ര വേഗം എഴുനേറ്റു.
“ചായ ഇപ്പോഴും ചെറു തീയിൽ തിളച്ചു കൊണ്ടിരിക്വ. ഞാൻ എടുത്തോണ്ട് വരാം.” പറഞ്ഞിട്ട് സാന്ദ്ര കിച്ചൻ നോക്കി നടന്നു. ജൂലിയും പിന്നാലെ ചെന്നു.
ഞാൻ സോഫയിൽ ചെന്നിരുന്നു. അല്‍പ്പം കഴിഞ്ഞ്
💬 Comments
View all comments