0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.3K

പൂമുഖ വാതില്‍ ലോക് ചെയ്തു.

സാന്ദ്ര ഒന്നും മിണ്ടാതെ എഴുനേറ്റ് മുകളിലേക്ക് പോയി. ഞാനും ജൂലിയും ഞങ്ങളുടെ റൂമിലേക്കും. വാതില്‍ വെറുതെ ചാരി ഇട്ട ശേഷം ജൂലി മരുന്നെടുത്ത് കഴിച്ചു. ശേഷം ബെഡ്ഡിൽ കേറി എന്നോട് ചേര്‍ന്ന് ചെരിഞ്ഞ് കിടന്നിട്ട് എന്നെ നോക്കി.

“ബാത്റൂമിൽ വച്ച്.... അത് ശെരിക്കും അടിപൊളി ആയിരുന്നു...” ജൂലി നാണത്തോടെ പറഞ്ഞിട്ട് എന്റെ കവിളിൽ ഒരു കടി തന്നു. “എന്റെ ഭാഗ്യത്തിന് ചേട്ടന് പെട്ടന്ന് വരികയും ചെയ്തത് കൊണ്ട്‌ എനിക്ക് ശെരിക്കും എൻജോയ് ചെയ്യാൻ കഴിഞ്ഞു. അല്‍പ്പം കൂടി ലേറ്റ് ആയിരുന്നെങ്കില്‍ ശ്വാസം കിട്ടാതെ ഞാൻ ബുദ്ധിമുട്ടിയേനേ...” പറഞ്ഞിട്ട് എന്റെ ചുണ്ടില്‍ അവളുടെ ചുണ്ട് ഉപയോഗിച്ച് പതിയെ ഉരസി. എന്നിട്ട് അവള്‍ എന്നെ മുറുകെ കെട്ടിപ്പിടിച്ചു.

ഉടനെ അവളെ കെട്ടിപിടിച്ചു കൊണ്ട്‌ ഞാൻ മലര്‍ന്നതും അവള്‍ എന്റെ മുകളിലായി. അപ്പോൾ അവൾ മുകളിലേക്ക് നീങ്ങി വന്ന് എന്റെ ചുണ്ടില്‍ അവളുടെ മൂക്കിനെ ഉരസി.

“നിന്റെ ആവേശവും സന്തോഷവും കണ്ടപ്പോ എന്തുകൊണ്ടോ എനിക്ക് വേഗം വന്നു...” അവളെ ചേര്‍ത്തു പിടിച്ച് കൊണ്ട്‌ അവളുടെ കാതില്‍ ഞാൻ പറഞ്ഞു.

“എനിക്ക് ശെരിക്കും ഇഷ്ടമായി.” കുഴഞ്ഞ ശബ്ദത്തില്‍ അവള്‍ പറഞ്ഞു.

“ആണോ... എന്നാൽ ഇനിയും ഇതുപോലെ വേഗം തീർക്കാൻ ഞാൻ ശ്രമിക്കാം...?” അവളുടെ മുടിയില്‍ തഴുകി കൊണ്ട്‌ ഞാൻ പറഞ്ഞു. പക്ഷേ അവളില്‍ നിന്നും മറുപടി ഒന്നും വന്നില്ല.

അവള്‍ ഉറങ്ങി കഴിഞ്ഞു എന്ന് മനസ്സിലായി. ഒരുപാട്‌ നേരം അവളുടെ മുടിയില്‍ ഞാൻ തഴുകി കൊണ്ട്‌ കിടന്നു. ശേഷം പതിയെ ചെരിഞ്ഞ് അവളെ ബെഡ്ഡിൽ കിടത്തി പുതപ്പ്

💬 Comments

View all comments