Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
അടുത്തുള്ള കടകളില്‍ ജോലി ചെയ്യുന്ന ചില സ്റ്റാഫ്സിനേയും വിളിച്ചു വരുത്താരുള്ളതാണ്. തിരക്കു കാരണം അവരെയും ജോലിക്ക് വിളിച്ചു വരുത്തി.
ഉച്ച കഴിഞ്ഞപ്പോള്‍ പിന്നെയും മാളിൽ തിരക്ക് കൂടുകയാണ് ചെയ്തത്. അതുകൊണ്ട് നാലു മണി കഴിഞ്ഞിട്ടും ഞാൻ മാളിൽ തന്നെ ജോലി തുടർന്നു.
സാധാരണയായി ഒന്‍പത് മണിക്ക് ക്ലോസ് ചെയ്യുന്ന മാൾ പത്തു മണി കഴിഞ്ഞാണ് പൂട്ടിയത്.
ഇറങ്ങാന്‍ നേരം ജൂലി കോൾ ചെയ്തു.
“ചേട്ടാ, മാൾ പൂട്ടിയോ? അവിടുന്ന് ഇറങ്ങിയോ..?” ഫോൺ എടുത്തതും ജൂലി ചോദിച്ചു.
“ആം, പൂട്ടി. ഇപ്പൊ പാർക്കിംഗിലാണ്, ഉടനെ തിരിക്കും. അമ്മായി സ്കൂളിൽ എത്തിക്കഴിഞ്ഞോ..?”
“ഇല്ല ചേട്ടാ. പക്ഷേ പതിനൊന്ന് മണിക്ക് മമ്മി സ്കൂളിൽ എത്തിച്ചേരുമെന്ന് ഇപ്പൊ വിളിച്ചു പറഞ്ഞു..”
“ഊം ശെരി. ഞാൻ പെട്ടന്ന് വരാം. ശേഷം അമ്മായിയേ കൂട്ടിക്കൊണ്ടു വരാം.” പറഞ്ഞിട്ട് ഞാൻ വച്ചു. എന്നിട്ട് വേഗം വീട്ടിലേക്ക് യാത്രയായി.
വീട്ടില്‍ എത്തിയപ്പോ ജൂലിയും സാന്ദ്രയും പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ജൂലിയുടെ കൈയിൽ കാര്‍ കീ ഉള്ളത് കണ്ട് ഞാൻ കൈ നീട്ടി. പക്ഷേ അവള്‍ തന്നില്ല.
“ഫ്രെഷ് ആവുന്നില്ലേ..?” ജൂലി ചോദിച്ചു.
“ഇപ്പോഴേ 10:45 ആയി. ഞാൻ പോയിട്ട് വരാം, ജൂലി.”
ഉടനെ ജൂലി താക്കോൽ എനിക്ക് തന്നു. ഞാൻ വേഗം കാര്‍ എടുത്ത് സ്കൂളിലേക്ക് വിട്ടു. അമ്മായി സ്കൂൾ ഗേറ്റിന് പുറത്ത് കാത്തിരിക്കുന്നത് കണ്ടു. പക്ഷേ നെല്‍സന്‍ ഇല്ലായിരുന്നു. അവന്‍ ഇവിടെ ഉണ്ടാകുമെന്നാണ് ഞാൻ കരുതിയത്.
ഞാൻ വണ്ടി കൊണ്ട് അമ്മായിക്കടുത്തായി നിര്‍ത്തി. ശേഷം പുറത്തിറങ്ങി ലഗേജ് എല്ലാം വണ്ടിയില്‍ എടുത്തു വച്ചു.
അമ്മായി കാറിൽ കയറുന്ന
💬 Comments
View all comments