Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ചേട്ടൻ പറഞ്ഞു പോലും അതുകൊണ്ട് ചേച്ചിയാ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത്.” പുറത്തേക്ക് ഓടി പോകുന്നതിനിടെ അവള്‍ വിളിച്ചു പറഞ്ഞു.
“കുറുമ്പി..!!” ഞാൻ സ്വയം പറഞ്ഞിട്ട് അവള്‍ ഓടിപ്പോകൂന്നതും നോക്കി പുഞ്ചിരിയോടെ കിടന്നു. ശേഷം എഴുനേറ്റ് കുളിച്ച് കിച്ചൻ നോക്കി നടന്നു.
അടുക്കളയില്‍ നിന്നും അവർ മൂന്നുപേരുടെ വാചകവും ചിരിയും എല്ലാം കേൾക്കാൻ കഴിഞ്ഞു. അവിടെ ചെന്നപ്പോള്‍ മൂന്നുപേരും തകര്‍ത്ത ജോലിയില്‍ ആയിരുന്നു. എന്നെ കണ്ടതും മൂന്നുപേരും പുഞ്ചിരിച്ചു. ജൂലി എനിക്ക് ചായ ഒഴിച്ചു തന്നു.
“കേട്ടോ മോനെ..!” ചായ കുടി കഴിഞ്ഞ് ചായ കപ്പ് ഞാൻ കഴുകി വച്ച ശേഷം അമ്മായി എന്നെ നോക്കി പറഞ്ഞു, “ഒന്നര മാസത്തില്‍ സാന്ദ്രെടെ വിസ റെഡിയാവും. കുറച്ച് മുന്‍പ് കോൾ വന്നിരുന്നു.”
അമ്മായി പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിക്കാന്‍ ശ്രമിച്ചു. എന്നിട്ട് സാന്ദ്രയെ നോക്കി. പക്ഷെ ഒന്നും കേട്ടില്ല എന്നപോലെ അവള്‍ ജോലി തുടർന്നു.
ഞാൻ ജൂലിയെ നോക്കി. അവള്‍ പുഞ്ചിരിച്ച ശേഷം അവളും ജോലി തുടർന്നു.
“ഡേറ്റ് ഉറപ്പായോ..?” ഞാൻ ചോദിച്ചു.
“ഇല്ല, ഒരാഴ്ചയിൽ അറിയാൻ കഴിയും. പിന്നെ പഠിത്തം കഴിഞ്ഞു വന്നതും ഇവളേ കെട്ടിച്ചു വിടണം...” അമ്മായി പറഞ്ഞു.
“അയ്യട എനിക്ക് ഇവിടത്തെ ചെക്കനെ ഒന്നും വേണ്ട.. ഞാൻ അവിടേയുള്ള നല്ല ചെക്കനെ നോക്കി കെട്ടും.” സാന്ദ്ര ചിരിച്ചുകൊണ്ട് ആരെയും നോക്കാതെ തമാശ പോലെ പറഞ്ഞു.
അതുകേട്ട് ഞങ്ങൾ ചിരിച്ചു. അമ്മായിയുടെ മുഖത്ത് സന്തോഷം ഞാൻ കണ്ടു. സാന്ദ്ര കെട്ടാന്‍ സമ്മതിക്കും എന്ന വിശ്വാസം ആയിരിക്കും കാരണം.
“ചേട്ടൻ ഇരിക്കൂ, ദാ കാപ്പി ഇപ്പൊ റെഡിയാവും..”
💬 Comments
View all comments