Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
ജൂലി പറഞ്ഞു.
അങ്ങനെ കാപ്പിയും കുടിച്ച് ഞാൻ ഇറങ്ങി. ഇന്നാണ് അങ്ങോട്ട് ചെല്ലാൻ ദേവി ആവശ്യപ്പെട്ടിരുന്നത്. ഞാൻ ആദ്യം മാളിൽ ചെന്ന് അവിടത്തെ കാര്യങ്ങളൊക്കെ നോക്കി. ഒന്‍പത് മണിവരെ ഞാൻ മാളിൽ നിന്നു. ശേഷം ബൈക്ക് എടുത്തുകൊണ്ട് നേരെ ദേവിയുടെ വീട്ട് ലക്ഷ്യമാക്കി വിട്ടു.
ഗേറ്റ് തുറന്ന് അകത്തു കേറി അതിനെ അടച്ച ശേഷം വണ്ടി ഞാൻ മുറ്റത്ത് കൊണ്ടു നിര്‍ത്തി. എന്റെ വണ്ടിയുടെ ശബ്ദം കേട്ടാല്‍ ദേവാംഗന ആന്റി പുറത്തേക്ക് വരുന്നതാണ് പതിവ്.. പക്ഷേ ആന്റി ഇന്നു വന്നില്ല. ഒരുപക്ഷേ അകത്ത് എന്തെങ്കിലും ജോലി തിരക്ക് ആയിരിക്കും.. ചിലപ്പോ ബാത്റൂമിൽ ആവും. എന്നാൽ ദേവിയും പുറത്തേക്ക് വന്നില്ല.
പ്രധാന വാതില്‍ വെറുതെ ചാരി മാത്രമാണ് ഇട്ടിരുന്നത്. അതുകൊണ്ട് ഞാൻ നേരെ അകത്തു ചെന്ന് ഹാളില്‍ നിന്നു. അവിടെ ആരെയും കണ്ടില്ല.
“ആന്റി....?” ഞാൻ വിളിച്ചു. ഒരു മിനിറ്റ് കഴിഞ്ഞിട്ടും ആരും വന്നില്ല.
“ദേവി...?” ഞാൻ ഉറക്കെ വിളിച്ചു. പക്ഷേ അവളും വിളി തന്നില്ല.. പുറത്തും വന്നില്ല.
വീട് ലോക് അല്ലാത്തത് കൊണ്ട് വീട്ടില്‍ ആരെങ്കിലും ഉണ്ടെന്ന് തീര്‍ച്ച. ഞാൻ ആദ്യം ദേവാംഗന ആന്റിയുടെ റൂമിലേക്ക് നടന്നു. അതും വെറുതെ ചാരിയാണ് ഇട്ടിരുന്നത് പക്ഷേ ആന്റി ഇല്ലായിരുന്നു. അകത്തു കേറി നോക്കി പക്ഷേ ബാത്റൂമിൽ ശബ്ദം ഒന്നും കേട്ടില്ല. ഞാൻ തള്ളി നോക്കി, അത് തുറന്നു. ആരുമില്ല.
തല ചൊറിഞ്ഞു കൊണ്ട് ഞാൻ റൂമിൽ നിന്നും പുറത്തേക്ക് വന്നു. ശേഷം മറ്റൊരു റൂമിൽ കേറി നോക്കി. അവിടെയും ആരെയും കണ്ടില്ല. അതിനുശേഷം ദേവിയുടെ റൂമിലേക്ക് ഞാൻ നടന്നു.
💬 Comments
View all comments