Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
വാതിൽ അടഞ്ഞാണ് കിടന്നത്. തട്ടി നോക്കി. പക്ഷെ അകത്തു നിന്നും ശബ്ദമൊന്നും വന്നില്ല.
ഞാൻ ഹാന്‍ഡൽ താഴ്ത്തി തള്ളിയതും അത് തുറന്നു വന്നു. തല മാത്രം അകത്ത് ഇട്ട് ഞാൻ നോക്കി, കിങ്ങിണി മോള് മാത്രം ബെഡ്ഡിൽ ഉറങ്ങുന്നത് കണ്ടു. ദേവി ചിലപ്പോ ബാത്റൂമിൽ ആവും.
ഞാൻ വാതില്‍ പകുതിയോളം തുറന്ന് അകത്ത് കേറി മുന്നോട്ട് നടന്നതും വാതിലിന്‍റെ പിന്നില്‍ നിന്നും ആരോ എന്റെ മേല്‍ ചാടിവീണ് എന്നെ പിന്നില്‍ നിന്നും കെട്ടിപിടിച്ചു.
“യോ.... ആരാ....?!” ഞാൻ ശെരിക്കും പേടിച്ച് വിളിച്ചുപോയി.
അപ്പോഴാണ് എന്നെ പിന്നില്‍ നിന്നും കെട്ടിപ്പിടിച്ചു ആള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് കളിയാക്കിയത്, “സാമേട്ടൻ ഭയന്നു അല്ലേ. ശെരിക്കും പേടിച്ചു, അല്ലേ...”
“ദേവി..?” കൊട്ട് പോലെ അടിക്കുന്ന ഹൃദയത്തെ ശാന്തമാക്കാൻ ഞാൻ ശ്രമിച്ചു. “ആരെയും കാണാത്തത് കൊണ്ട് ഞാൻ എന്തൊക്കെയോ വിചാരിച്ച് ഭയന്നാണ് ഓരോ മുറിയിലും കയറിയിറങ്ങിയത്.... അതിന്റെ കൂട്ടത്ത് നി ഇങ്ങനെ കാണിച്ചപ്പോ ശെരിക്കും പേടിച്ചു.”
“സോറി ചേട്ടാ... സാരമില്ല ട്ടോ...” പറഞ്ഞിട്ട് അവള്‍ എന്നെ വിട്ട് മുന്നിലേക്ക് വന്നു.
“ആന്റി എവി—”
പക്ഷേ ഞാൻ ആന്റിയെ കുറിച്ച് ചോദിക്കും മുന്നേ ദേവി എന്റെ കാലില്‍ കേറി നിന്ന് എന്നെ കെട്ടിപിടിച്ചു എന്റെ ചുണ്ടിനെ കടിച്ചു പിടിച്ചു.
ഞാൻ ശെരിക്കും അന്തിച്ചു പോയി. ഞാൻ കരുതി ദേവി ഇനി ഒരിക്കലും എന്നോട് അടുപ്പം കാണിക്കില്ല എന്നാണ്. പക്ഷെ അവള്‍ പ്രണയത്തോടെ എന്നെ കെട്ടിപ്പിടിച്ചു എന്റെ ചുണ്ടിനെ കുസൃതിയോടെ കടിച്ചു പിടിച്ചതും ഞാനും അവളെ വട്ടം ചുറ്റി പിടിച്ചു.
ഉടനെ എന്റെ ചുണ്ടിനെ വിട്ടിട്ട് ദേവി
💬 Comments
View all comments