0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.2K

“കാപ്പി റെഡിയാണ്. സാന്ദ്രയ്ക്ക് കാപ്പി ഞാൻ റൂമിൽ കൊണ്ട്‌ കൊടുത്തും കഴിഞ്ഞു. ഇനി ചേട്ടൻ കുളിച്ചു വരൂ. നമുക്ക് കഴിച്ചിട്ട് പോകാം.” അത്രയും പറഞ്ഞിട്ട് ജൂലി പോയി.

ആശ്വാസത്തോടെ ഞാൻ മെല്ലെ എഴുനേറ്റ് ബാത്റൂമിൽ കേറി.

എല്ലാം കഴിഞ്ഞ് ഞാൻ ലുങ്കിയും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം ഡൈനിംഗ് റൂമിൽ ചെന്നു. എന്റെ സാന്നിധ്യം അറിഞ്ഞ പോലെ രണ്ടു കപ്പ് ചായയുമായി ജൂലിയും കിച്ചനിൽ നിന്നിറങ്ങി ഡൈനിംഗ് റൂമിലേക്ക് വന്നു.

അധികം സംസാരിക്കാതെ ഞങ്ങൾ ഒരുമിച്ചിരുന്ന് കഴിച്ച ശേഷം റൂമിൽ വന്നതും ജൂലി വാതില്‍ പൂട്ടി.

അലമാര തുറന്ന് പാന്റ്സും ഷർട്ടും എടുത്തിട്ട ശേഷം ജൂലി ഡ്രസ് മാറുന്നതും നോക്കി ഞാൻ ബെഡ്ഡിൽ ഇരുന്നു.

“ഊം... എന്തേ....?!” ഊരി എടുത്ത നൈറ്റി ഉപയോഗിച്ച് കുസൃതിയോടെ മാറിനെ മറച്ച് പിടിച്ചു കൊണ്ട്‌ അവൾ ചോദിച്ചു.

“എന്റെ സുന്ദരി പെണ്ണിനെ നോക്കാൻ പോലും എനിക്ക് അവകാശമില്ലേ....?” അവളുടെ ഭംഗിയുള്ള പൊക്കിള്‍ ചുഴിയിൽ കണ്ണുകൾ ചൂഴ്ന്ന് ഇറക്കി കൊണ്ട്‌ ചോദിച്ചു.

ഉടനെ ജൂലി നാണത്തോടെ ഒരു കൈയാൽ അവളുടെ പൊക്കിള്‍ ചുഴിയും മറച്ചു പിടിച്ചു നിന്നു.

“വേഗം റെഡിയായി വാ പെണ്ണേ, നമുക്ക് പോകണ്ടേ...?”

“ചേട്ടന്റെ ഇങ്ങനത്തെ നോട്ടം കാണുമ്പോ എന്റെ ശക്തി ചോര്‍ന്നു പോകുന്നു. പിന്നെ എങ്ങനെ വേഗം റെഡിയാവാനാ...?” അവള്‍ ചുണ്ട് കോട്ടി ചോദിച്ചു.

“ശക്തി ചോര്‍ന്നു പോയെങ്കിൽ ഞാൻ സഹായിക്കാം...” എന്നും പറഞ്ഞ്‌ എഴുനേറ്റ് ചെന്ന് അവളുടെ കൈയിൽ നിന്നും നൈറ്റി പറിച്ചെടുത്ത് ബെഡ്ഡിൽ എറിഞ്ഞു. ശേഷം അവള്‍ ഇട്ടിരുന്ന അടിപ്പാവാടയും ഞാൻ ഊരി ബെഡ്ഡിൽ എറിഞ്ഞു.

💬 Comments

View all comments