0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5052

ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. കാര്‍ത്തികയും പുഞ്ചിരിച്ചു.

ശേഷം അവർ രണ്ടുപേരും ജൂലിയുടെ അടുത്തേക്ക് വന്ന് ജൂലിയുടെ കൈ പിടിച്ചു സുമയുടെ അമ്മയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

ഞാനും അവരുടെ കൂടെ നടന്നു. സുമയുടെ അമ്മയോട് അല്‍പ്പനേരം സംസാരിച്ച ശേഷം ഞാൻ പുറത്തു നില്‍ക്കുന്ന സുമയുടെ അച്ഛന്റെ അടുത്തേക്ക് ചെന്ന് കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. അല്‍പ്പം കഴിഞ്ഞ് സുമയുടെ അച്ഛൻ എന്തോ ആവശ്യമായി വീട്ടില്‍ പോകുന്ന എന്നും പറഞ്ഞ്‌ യാത്രയായി. ഞാൻ പുറത്തു തന്നെ നിന്നു.

“ചേട്ടൻ എന്തിനാ പുറത്തു നില്‍ക്കുന്നേ..? അകത്ത് വരുന്നേ.. ഇവിടെ വന്നിരിക്കു...” കാര്‍ത്തിക പുറത്തേക്ക്‌ വന്ന് എന്റെ കൈ പിടിച്ചു വലിച്ച് ക്കൊണ്ട് അകത്തുള്ള ബെഞ്ചിൽ പിടിച്ചിരുത്തി. എന്നിട്ട് അവളും എന്റെ അടുത്തു തന്നെ ഇരുന്നു.

സുമയും ജൂലിയും സുമയുടെ അമ്മ കിടക്കുന്ന ബെഡ്ഡിൽ ഇരുന്നു.

കാര്‍ത്തികയും സുമയും എന്നോട് സാധാരണയായി വളരെ കൂളായി തന്നെയാണ് കാര്യങ്ങൾ സംസാരിച്ചത്. പഴയത് പോലത്തെ കളിയും ചിരിയും ഉത്സാഹവും എല്ലാം ഉണ്ടായിരുന്നു.

“ഇന്നു വൈകിട്ട് സർജറി നടത്തും. കീ-ഹോൾ സർജറി... സർജറിക്ക് മാത്രം ഒന്നേമുക്കാൽ ലക്ഷം കെട്ടാന്‍ പറഞ്ഞിരിക്കുവാ. പേടിക്കാൻ മാത്രം ഒന്നുമില്ല എന്നാ ഡോക്റ്റര്‍ പറഞ്ഞത്. അഞ്ച് ദിവസത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞു.” ജൂലിയുടെ ചോദ്യത്തിന്‌ സുമ എന്നെയും ജൂലിയേയും മാറിമാറി നോക്കി ഉത്തരം പറഞ്ഞു.

“കാശ് കെട്ടിയോ...” ജൂലി അല്‍പ്പം കടുപ്പിച്ചാണ് ചോദിച്ചത്‌.

“ഇല്ല ചേച്ചി. സർജറിക്ക് മുമ്പ് പകുതിയെങ്കിലും അടയ്ക്കണം എന്നാ പറഞ്ഞത്...” സുമ ആരുടെ മുഖത്തും നോക്കാതെ പറഞ്ഞു.

അന്നേരം കാര്‍ത്തികയും ജൂലിയും മുഖാമുഖം നോക്കി. അവരുടെ കണ്ണുകൾ തമ്മില്‍ എന്തോ സംസാരിച്ചു.

അന്നേരം ഞാൻ മെല്ലെ എഴുനേറ്റ് പുറത്തേക്ക്‌ വന്നു. എന്നാൽ ജനൽ വഴി അകത്ത് നടക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.

ഞാൻ പുറത്ത്‌ വന്നതും ജൂലി ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു വലിയ പൊതി എടുത്ത് സുമയുടെ കൈയിൽ പിടിപ്പിച്ചു.

“ഒന്നര ലക്ഷം ഉണ്ട്.” ജൂലി പറഞ്ഞു.

അതുകഴിഞ്ഞ്‌ കാര്‍ത്തിക അവളുടെ ബാഗില്‍ നിന്നും ഒരു പൊതി എടുത്ത് സുമയുടെ കൈയിൽ പിടിപ്പിച്ചു. “ഇതിൽ ഒരു ലക്ഷം ഉണ്ട്..”

ജൂലിയും കാര്‍ത്തികയും കൊടുത്ത കാശ് കണ്ടിട്ട് സുമ ഒന്ന് വിരണ്ടു.

“അയ്യോ ജൂലിയേച്ചി... കാര്‍ത്തി.... ഈ കാശ്.... ഇത്രയും കാശ്...” സുമ വെപ്രാളം പിടിച്ചു കാശിനെ ജൂലിയും കാര്‍ത്തികയുടെയും കൈകളിൽ തന്നെ തിരികെ ഏല്‍പ്പിക്കാൻ ശ്രമിച്ചു.

പക്ഷേ അവർ രണ്ടുപേരും തീയിൽ

💬 Comments

View all comments