0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.7K

ഞാൻ മനസ്സിലാക്കി. എന്റെ മനസ്സിൽ സാമേട്ടൻ പതിഞ്ഞു പോയി. ഇനി അതിനെ എനിക്ക് പറിച്ചു മാറ്റാൻ കഴിയില്ല...” അത്രയും പറഞ്ഞിട്ട് അവൾ എന്റെ കവിളിൽ വേദനിപ്പിക്കുന്ന തരത്തിൽ നുള്ളി.

“ആ.. അയ്യോ...” ഞാൻ വിളിച്ചു കൂവി.

പക്ഷേ എന്റെ കരച്ചില്‍ കാര്യമാക്കാതെ ദേവി എന്റെ കവിളിൽ ഒന്നുകൂടി നുള്ളി വേദനിപ്പിച്ച ശേഷം എന്റെ കണ്ണില്‍ നോക്കി പറഞ്ഞു, “എനിക്കും ജൂലിക്കും ഒരേ ആഗ്രഹം മാത്രമാണ് ഉള്ളത്. അത് ചേട്ടൻ സമ്മതിക്കണം... പിന്നെ ജൂലി എന്നോട് ആവശ്യപ്പെട്ട കാര്യങ്ങളില്‍ ഇതും ഒന്നാണ്..”

“നിങ്ങൾ രണ്ടു പേര്‍ക്കും ഒരേ ആഗ്രഹമോ..? എന്താ അത്..?” എന്റെ കവിളിൽ തടവി വേദന മാറ്റിയ ശേഷം എന്റെ രണ്ടു കവിളും പൊത്തി പിടിച്ചുകൊണ്ട് ചോദിച്ചു.

അവളുടെ നുള്ളിൽ നിന്നും രക്ഷപ്പെടാന്‍ ഞാൻ എന്റെ കവിളും പൊത്തിപ്പിടിച്ചിരിക്കുന്നത് കണ്ട് ദേവി ചിരിച്ചെങ്കിലും പെട്ടന്ന് അവളുടെ മുഖം സീരിയസ്സായി മാറി.

“ഒന്നുകില്‍ ജൂലി അല്ലെങ്കിൽ ഞാൻ, ഞങ്ങളുടെ കൂടെ അല്ലാതെ വേറെ ഒരു പെണ്ണിനേയും തിരക്കി ചേട്ടൻ പോകരുത്...” ദേവി പറഞ്ഞത് കേട്ട് ഞാൻ വായ് പൊളിച്ചു.

എന്തു പറയണം എന്നറിയാതെ ഞാൻ കുഴഞ്ഞു. മറ്റാരുടെയും കൂടെ പോകാൻ എനിക്കിപ്പോ താല്പര്യമില്ല... പക്ഷേ ഓസ്ട്രേലിയ പോകുന്നത് വരെ സാന്ദ്രയെ എനിക്ക് ഒഴിവാക്കാൻ കഴിയില്ല എന്നതാണ് സത്യം. അക്കാര്യം ദേവിയോട് പറയാനും കഴിയില്ല.

“നീ പറഞ്ഞ ലിസ്റ്റിലുള്ള ആരോടും എനിക്കിപ്പോ തെറ്റായ ബന്ധമില്ല, ദേവി... അത് ജൂലിക്കും അറിയാം..” കൂടുതൽ വിശദീകരിക്കാതെ അത്രയും പറഞ്ഞു ഞാൻ നിര്‍ത്തി.

ശേഷം ഞാൻ ദേവിയുടെ കണ്ണില്‍ നോക്കി. ഇവരൊക്കെ കൂടാതെ വേറെ

💬 Comments

View all comments