Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
അങ്കിള്‍ ആദ്യം അല്‍പ്പം ദേഷ്യം പ്രകടിപ്പിച്ചു എങ്കിലും പിണക്കം മാറി നന്നായി സംസാരിച്ചു.
ഒടുവില്‍ വിനിലയോടും ആന്റിയോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി.
വീട്ടില്‍ എത്തി ഫ്രെഷായി പുറത്ത് വന്ന് ജൂലിയുടെ അടുത്ത് കിടന്നതും അവള്‍ സന്തോഷത്തോടെ എന്നെ നോക്കി ചെരിഞ്ഞു കിടന്ന് എന്റെ കരവലയത്തിൽ ഒതുങ്ങി.
പ്രതീക്ഷയോടെ അവളുടെ കണ്ണില്‍ ഞാൻ നോക്കി.
“ഒന്നു രണ്ട് ദിവസത്തേക്ക് വേണ്ട, ചേട്ടാ. എന്റെ ശരീരം മൊത്തം വേദനിക്കുന്നു. പതിവിലും കൂടുതൽ ക്ഷീണവും..” അവൾ അഭ്യര്‍ത്ഥിച്ചു.
ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ എന്റെ കവിൾ ചേര്‍ത്തു ഞാൻ കിടന്നു.
“ദേഷ്യം ഉണ്ടോ എന്നോട്..?” വിഷമത്തോടെ അവള്‍ ചോദിച്ചു.
“ദേഷ്യം ഇല്ലടി എന്റെ സുന്ദരിക്കുട്ടി.” എന്നും പറഞ്ഞ് ഞാൻ മലര്‍ന്നു കിടന്നിട്ട് അവളെ എന്റെ മേല്‍ കിടത്തി അവളുടെ കവിളിൽ ഉമ്മ കൊടുത്തു.
ജൂലി സന്തോഷത്തോടെ എന്റെ നഗ്ന മാറില്‍ ഉമ്മ തന്നു.. ശേഷം എന്റെ മുഖത്തും കുറെ ഉമ്മ തന്നിട്ട് എന്റെ കവിളിൽ മുഖം അമര്‍ത്തി കിടന്നു. ഞാൻ അവളുടെ പുറവും മുടിയും തഴുകി കൊണ്ടിരുന്നു.
“ദേവിയെ ചേട്ടന് എത്രത്തോളമാ ഇഷ്ട്ടം...?” പെട്ടന്നുള്ള ജൂലിയുടെ ചോദ്യം കേട്ട് അവളുടെ മുടിയില്‍ തഴുകിക്കൊണ്ടിരുന്ന എന്റെ വിരലുകള്‍ സ്തംഭിച്ചു.
“പറ, ചേട്ടാ. എനിക്ക് സത്യം അറിയണം...” എന്റെ മൗനം കണ്ടിട്ട് ജൂലി നിര്‍ബന്ധിച്ചു.
അപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല. എന്തു പറയണം എന്നറിയില്ല എന്നതായിരുന്നു സത്യം.
അപ്പോൾ അവള്‍ തല അല്‍പ്പം ഉയർത്തി എന്റെ മുഖത്ത് നോക്കി. “ദേവിയുടെ കാര്യത്തിൽ എനിക്ക് ചേട്ടനോട് ദേഷ്യമില്ല. ദേവിയോടും ദേഷ്യമില്ല. എന്തുകൊണ്ടോ എനിക്ക് അവളെ അംഗീകരിക്കാന്‍ കഴിയുന്നു. അതുകൊണ്ട് ചേട്ടൻ വിഷമിക്കാതെ കാര്യം പറ.”
“എനിക്കറിയില്ല...” ഞാൻ എങ്ങനെയോ പറഞ്ഞു.
“പ്ലീസ്, പറ ചേട്ടാ.” ജൂലി എന്റെ ചുണ്ടില്‍ പതിയെ നുള്ളി.
“ഞാൻ സത്യം തന്നെയാ പറഞ്ഞത്...”
“ആണോ..!?” അവള്‍ ചുണ്ട് കോട്ടി. “എന്നോടുള്ളത്ര സ്നേഹം അവളോട് തോന്നിയോ..?!” എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കിയാണ് അവള്‍ ചോദിച്ചത്.
“ഒരിക്കലുമില്ല..” ഒന്നും ആലോചിക്കാതെ ഞാൻ സത്യസന്ധമായി പറഞ്ഞു.
ഉടനെ ജൂലി ഭംഗിയായി പുഞ്ചിരിച്ചു. എനിക്ക് ശെരിക്കും അല്‍ഭുതം
💬 Comments
View all comments