Chapter Title : സാംസൻ 10 [Eros - God of Lust] [Climax]
വരാൻ എനിക്ക് കഴിയാത്തത്.” ഞാൻ തല കുനിച്ചു.
“എടാ..” വിനില ദേഷ്യത്തില്‍ വിളിച്ചു.
ഞാൻ അവളെ നോക്കിയതും അവളുടെ ദേഷ്യം അലിഞ്ഞു പോയി.
“നിന്റെ ഈ കുറ്റബോധവും വിഷമവും ഒന്നും എനിക്ക് പിടിക്കണില്ല കേട്ടോ..” അവള്‍ എന്റെ കവിളിൽ സ്നേഹത്തോടെ കൈ വച്ചു. പക്ഷേ പെട്ടന്ന് എടുത്തുമാറ്റി. “നമ്മൾ ചെയ്തതൊക്കെ വിചാരിച്ച് ഒരിക്കല്‍ പോലും ഞാൻ വിഷമിച്ചിട്ടില്ല. ആ അനുഭവം എന്നെ സന്തോഷിപ്പിച്ചിട്ടേയുള്ളു. അതുകൊണ്ട് നീയും വിഷമിക്കരുത്. കഴിഞ്ഞുപോയ ആ കാര്യങ്ങൾ നമുക്ക് മറക്കാം. എപ്പോഴും നമ്മൾ നല്ല കൂട്ടുകാരായി സ്നേഹത്തോടെ തന്നെ ജീവിക്കണം.”
അവസാനം ഞാൻ പുഞ്ചിരിച്ചു. പണ്ട് എപ്പോഴും ചെയ്യാറുള്ളത് പോലെ അവളുടെ കവിളിൽ ഞാൻ പതിയെ നുള്ളി. വിനില സന്തോഷത്തോടെ ചിരിച്ചു.
“ശെരി വാ, നമുക്ക് പുറത്തു പോകാം. എല്ലാവരും ഹാളില്‍ തന്നെയുണ്ട്.” പറഞ്ഞിട്ട് അവള്‍ എന്റെ കൈ പിടിച്ചു വലിച്ച് എന്നെ പുറത്തേക്ക് കൊണ്ടുപോയി.
പിന്നീട് രാത്രി വരെ ജോളിയായി എല്ലാവരും കഥയും കാര്യവും പറഞ്ഞ് സമയം കളഞ്ഞു. ജൂലി വിനിലയോട് അമ്മായി എന്റെ അച്ഛന്റെ വീട്ടില്‍ പോയ കാര്യത്തെ വിശദമായി പറഞ്ഞു. വിനില അന്തിച്ചാണ് അതൊക്കെ കേട്ടിരുന്നത്.
എല്ലാം കേട്ടു കഴിഞ്ഞ് വിനില എന്നെ നോക്കി പുഞ്ചിരിച്ചു.
“അവർ വന്നാൽ സാം അവരോട് വെറുപ്പിച്ചു സംസാരിക്കില്ല, ആന്റി. ശെരിയായ കാര്യങ്ങൾ അവന്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.” വിനില എന്റെ അമ്മായിയോട് പറഞ്ഞു.
അങ്ങനെ രാത്രി എട്ടു മണിക്ക് അത്താഴം കഴിഞ്ഞതും വിനിലയെ വീട്ടില്‍ കൊണ്ടു വിടാന്‍ അവള്‍ എന്നോട് ആവശ്യപ്പെട്ടു. ബൈക്കില്‍ പോകാമെന്ന് രഹസ്യമായി വിനില എന്നോട് ആംഗ്യം കാണിച്ചു.
അങ്ങനെ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് സുമി മോളെ ഞാൻ മുന്നില്‍ ഇരുത്തി. വിനില എന്റെ തോളത്ത് പിടിച്ചു കൊണ്ട് ഒരു വശത്ത് കാലിട്ട് ചെരിഞ്ഞിരുന്നു.
പോകുന്ന വഴിക്ക് ഞങ്ങൾ സാധാരണ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത്. അങ്ങനെ അവളെ വീട്ടില്‍ വിട്ടിട്ട് ആന്റിയോട് കുറെ നേരം വർത്തമാനം പറഞ്ഞിരുന്നു.
അങ്കിളും വിനിലയുടെ ഭർത്താവും ബിസിനസ്സ് ആവശ്യമായി യാത്ര പോയിരുന്നത് കൊണ്ട് അവരെ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ ഫോൺ ചെയ്തു ഞാൻ സംസാരിച്ചു.
💬 Comments
View all comments