0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5272

ഇരുത്തിയ ശേഷം ജൂലിയും മുന്നില്‍ കേറി. എന്നിട്ട് പൊട്ടിച്ചിരിച്ചു. കുറെ നേരം അവൾ ചിരിച്ചു. അവളുടെ വിഷമവും ടെൻഷനും ഭയവും എല്ലാം ആ ചിരിയിലൂടെ അലിഞ്ഞു പോകുന്നത് ഞാൻ അറിഞ്ഞു.

അവസാനം ചിരി മതിയാക്കി ജൂലി എന്നെ നോക്കി. “ഞാൻ അമ്മയാകാൻ പോകുന്നു. ചേട്ടന്‍ അച്ഛനാകാൻ പോകുന്നു.” എന്നും പറഞ്ഞു അവള്‍ എത്തി വന്നിട്ട് എന്റെ ചുണ്ടില്‍ തന്നെ മുത്തി. എന്നിട്ട് പരിസര ബോധം വന്നത് പോലെ പെട്ടന്ന് മാറി.

“പിന്നേ ചേട്ടാ, ഇന്നുതന്നെ എനിക്ക് ട്രീറ്റ്മെന്റ് ചെയ്യുന്ന ഡോക്റ്ററെ കൻസൾറ്റ് ചെയ്യണം. എന്നിട്ട് ഗർഭ സമയത്ത്‌ ഇപ്പോൾ ഞാൻ കഴിക്കുന്ന മരുന്ന് കുഞ്ഞിന്‌ സേഫ് ആണോ എന്ന് തിരക്കണം.” അതുകഴിഞ്ഞ്‌ എന്തൊക്കെയോ ജൂലി പറഞ്ഞു പക്ഷേ എനിക്ക് ഒന്നും കേട്ടില്ല. ചിന്ത മുഴുവനും കുഞ്ഞ് ആയിരുന്നു.

സാന്ദ്ര ചിരിച്ചു കൊണ്ട്‌ ഓടിവന്ന് കാറിൽ കേറി.

“എന്റെ സാമേട്ടാ, പരിസരം മറന്ന് എന്തൊക്കെയാ അവിടെ വച്ച് കാണിച്ചത്....!!” സാന്ദ്ര ചോദിച്ചു.

എന്നിട്ട് സാന്ദ്രയും ജൂലിയും പൊട്ടിച്ചിരിച്ചു. ഞാൻ നേരെ ജൂലിക്ക് ട്രീറ്റ്മെന്റ് നടത്തുന്ന ആശുപത്രിയിലേക്ക് വിട്ടു. അവിടം ചെക്കപ്പ് കഴിഞ്ഞ് ചില മരുന്നുകള്‍ മാറ്റി തന്നു. അതുകഴിഞ്ഞ്‌ ഞങ്ങൾ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് തിരിച്ചു.

വൈകിട്ട് വീട്ടില്‍ വലിയൊരു പാര്‍ട്ടി തന്നെയാണ് അറേഞ്ച് ചെയ്തത്.

എന്റെ അങ്കിള്‍, ആന്റി, വിനില, ബ്രിട്ടോ ചേട്ടൻ, സുമി മോള്. പിന്നെ നെല്‍സന്‍, സുമ, ഗോപന്‍, കാര്‍ത്തിക. ഇവര്‍ കൂടാതെ ദേവാംഗന ആന്റി, ദേവി, ദേവിയുടെ ഭർത്താവും കിങ്ങിണി മോളും വന്നു.

മാളിൽ ജോലി ചെയ്യുന്ന സകല സ്റ്റാഫ്സിനെയും ഞാൻ ക്ഷണിച്ച് അവര്‍ക്ക് വരാനുള്ള വണ്ടിയും റെഡിയാക്കി.

ഞങ്ങളുടെ അയല്‍ക്കാരെയും അമ്മായി ചെന്ന് ക്ഷണിച്ചിരുന്നു.

ഇവരെ കൂടാതെ എന്റെ അച്ഛനും ഇളയമ്മയും അവരുടെ മക്കളെയും ഞാൻ ചെന്ന് നേരിട്ട് വിളിച്ചായിരുന്നു. അച്ഛൻ ഒഴികെ ആരും വരില്ല എന്നാണ് കരുതിയത്.. പക്ഷേ എല്ലാവരും വന്നത് കണ്ടിട്ട് എന്റെ പഴയ വേദനകള്‍ ഒക്കെ ഞാൻ മറന്നു. നിവിത എന്നെ തന്നെ നോക്കി നില്‍ക്കുന്നത് കണ്ട് ഞാൻ പുഞ്ചിരിച്ചു. അവളും വിടര്‍ന്ന കണ്ണുകൾ

💬 Comments

View all comments