0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

നിങ്ങളുടെ ഇടയ്ക്ക് വരില്ല. ചേട്ടനും എന്നെ കുറിച്ചുള്ള വേണ്ടാത്ത ചിന്തകൾ ഒക്കെ മാറ്റിക്കളയണം... എന്നിട്ട് ചേച്ചിയെ വഞ്ചിക്കാതെ ജീവിക്കണം.” ജ്വലിക്കുന്ന കണ്ണുകളോടെയാണ് അവസാനത്തെ വാക്കുകളെ സാന്ദ്ര ഉച്ചരിച്ചത്.

“എന്റെ സാമേട്ടനും വെറും പാവമാണ്.. പക്ഷേ ചില സാഹചര്യം ചേട്ടനെ മറ്റ് പെണ്‍കുട്ടിക്കളിലേക്ക് അടുപ്പിച്ചു. പക്ഷേ ഈ നിമിഷം തൊട്ട് ചേട്ടൻ ചേച്ചിയെ ഒഴിച്ച് മറ്റുള്ളവരെ മറന്നു കളയണം. ചേച്ചിയുടെ മാത്രം സ്വന്തമായി ജീവിക്കണം.”

അത്രയും പറഞ്ഞിട്ട് സാന്ദ്ര വേഗം തിരിഞ്ഞ് അവള്‍ ഉള്ളിലേക്ക് പോകാൻ തുടങ്ങിയെങ്കിലും അമ്മായി പൂമുഖത്ത് വിഷമത്തോടെ നില്‍ക്കുന്നത് കണ്ടതും സാന്ദ്ര വിറങ്ങലിച്ച് നിന്നു. ഞാനും ആശങ്കയോടെ അമ്മായിയെയും സാന്ദ്രയേയും മാറിമാറി നോക്കി.

“നി അകത്തേക്ക് ചെല്ല്, മോളെ.” അമ്മായി മൃദുവായി പറഞ്ഞതും സാന്ദ്ര വേഗം അകത്തേക്കോടി.

അമ്മായി അടുക്കള ഭാഗത്തേക്ക് ഒന്ന് നോക്കിയ ശേഷം എന്റെ അടുക്കൽ വന്നു.

“ഞാൻ ആരെയും കുറ്റം പറയില്ല. ജീവിതം ഇങ്ങനെയാണ്. എല്ലാവരുടെ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാവും... ചിലതിനെ തരണം ചെയ്ത് മുന്നോട്ട് നീങ്ങാന്‍ കഴിയും... മറ്റുചിലത് നമ്മെ തളർത്തി വഴിതെറ്റിച്ച് തകർത്തു കളയും. പക്ഷേ നമ്മൾ എത്ര തളർന്നു പോയാലും ഒരിക്കലും തകർത്തു പോകരുത്. ശരിയും തെറ്റും എന്താണെന്ന് മനസ്സിൽ ഉറപ്പിച്ചു നിര്‍ത്തിയാൽ ചില തെറ്റുകളിൽ നിന്നെങ്കിലും ഒഴിഞ്ഞുമാറി ജീവിക്കാൻ കഴിയും.. മനുഷ്യര്‍ തെറ്റുകൾ ചെയ്യും, മോനേ.. പക്ഷേ അതിനെ തിരുത്തി ജീവിക്കാൻ ശ്രമിക്കുന്നതാണ് ഉത്തമം.” അത്രയും പറഞ്ഞിട്ട് അമ്മായി പുഞ്ചിരിച്ചു. “എന്റെ മനസ്സിലുള്ള എല്ലാ വിഷമങ്ങളും വേദനകളും മാറി, കേട്ടോ. ആരോടും എനിക്ക് ദേഷ്യമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളു.”

ഒരിക്കല്‍ കൂടി അമ്മായി പുഞ്ചിരിച്ചു.

💬 Comments

View all comments