0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 5274

നിവിതയോട് എപ്പോഴും പ്രത്യേക വാത്സല്യം എനിക്ക് ഉണ്ടായിരുന്നു. അവള്‍ക്കും അതുപോലെ ആയിരുന്നു.

അങ്ങനെ ഇന്ന്‌ ഇളയമ്മ എന്നോട് ക്ഷമ ചോദിച്ചത് കണ്ട് അവളുടെ സ്നേഹം ഇനി ഒളിപ്പിച്ചു വയ്ക്കേണ്ട കാര്യമില്ലെന്ന് മനസിലായത് പോലെ, എന്റെ നോട്ടം അവളുടെ മേല്‍ വീണതും നിവിത എന്റെ അടുക്കലേക്ക് ഓടി വന്നു.

“സാമേട്ടാ...!!” എന്റെ രണ്ടു കൈയും അവളുടെ രണ്ടു കൈകളിൽ പിടിച്ചു കൊണ്ട്‌ അവള്‍ ചിരിച്ചു.

അപ്പോൾ പണ്ടത്തെ നിവിതയെ യാണ് എനിക്ക് ഓര്‍മ്മ വന്നത്. ഇപ്പോൾ എന്റെ മുന്നില്‍ നില്‍ക്കുന്ന ഈ ഇരുപത്തിരണ്ടു കാരിയെ കണ്ട് എനിക്ക് സങ്കടം തോന്നി. എത്ര വർഷങ്ങൾ കടന്നുപോയി.. എത്രത്തോളം എന്റെ അനുജത്തി വളര്‍ന്നു..!! എന്റെ കണ്ണുകൾ നിറഞ്ഞു പോയി.

അന്നേരം ജൂലിയും വിനിലയും എന്റെ അടുക്കൽ വന്നു.

സംസാരിച്ചാൽ എന്റെ സ്വരം പൊട്ടും എന്നറിയാം. അതുകൊണ്ട്‌ ഒന്നും സംസാരിക്കാന്‍ കഴിയാതെ നിവിതയുടെ കൈയിൽ നിന്നും എന്റെ കൈ വിടുവിച്ച ശേഷം അവളുടെ തലയില്‍ ഒന്ന് തഴുകി. എന്നിട്ട് ഞാൻ അല്‍പ്പം പിന്നോട്ട് മാറി നിന്നതും, എന്റെ അടുത്ത് നിൽക്കാൻ കൊതിച്ചത് പോലെ നിവിത വാശിയോടെ എന്റെ അടുത്തേക്ക് നീങ്ങി എന്റെ ഒരു കൈ പിടിച്ചുകൊണ്ട് നിന്നു.

അവളുടെ ആ വാശി കണ്ട് ജൂലിയും വിനിലയും ചിരിച്ചു. ഞാനും പുഞ്ചിരിയോടെ എന്റെ മറ്റ് സഹോദരങ്ങൾക്കു നേരെ തിരിഞ്ഞു.

അവർ മടിച്ചു അവിടെത്തന്നെ നില്‍ക്കുന്നത് കണ്ട് ഞാൻ സാരമില്ല എന്നത് പോലെ തലയാട്ടി. ഉടനെ അവര്‍ രണ്ടുപേരും പുഞ്ചിരിച്ചു. സാന്ദ്ര അവരുടെ അടുക്കൽ ചെന്ന് എന്തോ അടക്കം പറഞ്ഞിട്ട് അവളുടെ കൂടെ കൂട്ടിക്കൊണ്ട് അല്‍പ്പം മാറി നിന്നു എന്തൊക്കെയോ പിറുപിറുത്തു.

“സുഖമാണോ നിവി മോളെ...?” അവസാനം എന്റെ ശബ്ദം ഇടറാതെ എങ്ങനെയോ പുറത്തുവന്നു.

പക്ഷേ പണ്ട്‌ ഞാൻ വിളിച്ചിരുന്നത് പോലെ നിവി എന്ന് വിളിച്ചത് കേട്ട് ഇപ്പോൾ നിവിതക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ വിതുമ്പി.

“യേയ്.. എന്താ മോളെ ഇത്.” വിനില അവളെ ചേര്‍ത്തു പിടിച്ചു. “തല്‍കാലം നിങ്ങൾ രണ്ടുപേരും സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്.. ഇല്ലെങ്കില്‍ നിങ്ങൾ രണ്ടും കരഞ്ഞ് പാര്‍ട്ടി കുളമാക്കും.” പറഞ്ഞിട്ട് വിനില

💬 Comments

View all comments