0%

Chapter Title : സാംസൻ 10 [Eros - God of Lust] [Climax]

Author : Erosgol Read All Parts 10.8K

കൊടുത്തു.

“അവളെ വിചാരിച്ച് എനിക്ക് ടെൻഷനുണ്ട്, ചേട്ടാ. പക്ഷേ മറ്റൊരു കാര്യം ഓര്‍ത്താണ് എനിക്ക് ഏറ്റവും ടെൻഷൻ...” സങ്കടവും പേടിയും കലര്‍ന്ന അവസ്ഥയില്‍ ആയിരുന്നു ജൂലി.

“എന്തു കാര്യം ഓര്‍ത്താ എന്റെ സുന്ദരിക്കുട്ടി ഇത്ര വിഷമിക്കുന്നത്...?” ഞാൻ ചോദിച്ചു.

“മറ്റന്നാൾ എന്റെ പിരീഡ് തുടങ്ങുന്ന ദിവസമാണ്....” ആശങ്കയോടെ ജൂലി പറഞ്ഞു.

അപ്പോഴാണ് ഞാനും അക്കാര്യം ഓര്‍ത്തത്. അവളുടെ ടെൻഷൻ എന്തിനാണെന്ന്‌ ഇപ്പോഴാണ് മനസ്സിലായത്. അവള്‍ കൻസീവാണോ അല്ലയോ എന്ന് രണ്ടുദിവസത്തിൽ അറിയാൻ കഴിയും.

“നാളെ നമുക്ക് പ്രെഗ്നന്സി കാര്‍ഡ് വാങ്ങി ടെസ്റ്റ് ചെയ്താലോ...?” വെപ്രാളത്തോടെ ചാടി എഴുനേറ്റ് ഞാൻ ചോദിച്ചു.

“വേണ്ട ചേട്ടാ... എനിക്ക് പേടിയാ...?”

“ഇതില്‍ പേടിക്കാൻ എന്താ ഉള്ളത്..?” അവളുടെ അടുത്തിരുന്ന് ഞാൻ അക്ഷമയോടെ ചോദിച്ചു.

“ടെസ്റ്റ് ചെയ്യാനല്ല പേടി... ടെസ്റ്റ് റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ഞാൻ... ഞാൻ... തകർന്നു പോകും. ഇപ്പോഴേ എന്റെ ഹൃദയം പൊട്ടും പോലെ തോന്നുന്നു... കഴിഞ്ഞ മാസം നമ്മൾ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണെന്ന് കണ്ട് ഞാൻ ശെരിക്കും തകർന്നു പോയതാണ്.” പെട്ടന്ന് ജൂലി കരയാന്‍ തുടങ്ങി.

എന്റെ ഹൃദയത്തിലും ഭാരം കൂടി. എനിക്കും സങ്കടം വന്നു. അത് അകത്തു കിടന്ന് നീറി പുകഞ്ഞു. പക്ഷേ ഞാൻ പുറത്ത് കാണിച്ചില്ല.

“യേയ്.. എഡി മോളെ... ഇങ്ങനെ തൊട്ടാവാടി ആവല്ലേ...” അവളെ ആശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു.

ജൂലി മെല്ലെ എഴുനേറ്റ് എന്റെ മടിയില്‍ ഇരുന്ന് എന്നെ കെട്ടിപ്പിടിച്ചു കൊണ്ട്‌ കരഞ്ഞു. ഒന്നും സംസാരിക്കാന്‍ കഴിയാതെ ഞാൻ അവളെയും ചേര്‍ത്തു പിടിച്ചു കൊണ്ട്‌ വെറുതെ ഇരുന്നു.

അവസാനം കരഞ്ഞു തളര്‍ന്ന്‌ അവള്‍

💬 Comments

View all comments