0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4759

ശല്യമായി ഞങ്ങൾ മാറുകയും ചെയ്തിട്ടില്ല.

സ്ത്രീകള്‍ക്ക് ഞങ്ങൾ സെവനപ്പ് അല്ലെങ്കിൽ മിറാന്‍ഡ വാങ്ങിച്ചു കൊടുക്കും. അവരും ഞങ്ങളുടെ കൂടെ ഇരുന്നു അതിനെ കുടിച്ചു കൊണ്ട്‌ എൻജോയ് ചെയ്യും.

ആ ഒരു ദിവസം മാത്രം ജൂലി രാത്രിയിൽ മരുന്നിനെ ഒഴിവാക്കിയിരുന്നു. എന്നിട്ട് ഞങ്ങളുടെ കൂടെ അടിച്ചു പൊളിക്കും. അവസാനം പാര്‍ട്ടി നടക്കുന്ന വീട്ടില്‍ തന്നെയാണ് എല്ലാവരും അടുത്തതായി ഉറങ്ങുക.

ജൂലി പെട്ടന്ന് മറ്റുള്ളവരെ ഒന്ന് വിഷമ ഭാവത്തില്‍ നോക്കി.

“പക്ഷേ എനിക്ക് വരാൻ കഴിയില്ല... അതോണ്ട് ആര്‍ക്കും എന്നോട് വിഷമം തോന്നരുത്.” ജൂലി പറഞ്ഞു.

ഉടനെ അവരെല്ലാവരും ജൂലിയേ നിരാശയോടെ നോക്കി. ഞാൻ അത് പ്രതീക്ഷിച്ചത് കൊണ്ട്‌ ഭാവമാറ്റം ഇല്ലാതെ നിന്നു.

“ഈയിടെയായി, മരുന്ന് മുടക്കിയാൽ എനിക്ക് ഭയങ്കര അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. അതുകൊണ്ട്‌ മരുന്നിനെ മുടക്കാൻ കഴിയില്ല.” ഒരു കൂസലുമില്ലാതെ ജൂലി നുണ പറഞ്ഞു. “എന്തായാലും നിങ്ങൾ അഞ്ച് പേരും എൻജോയ് ചെയ്തോളൂ.” ജൂലി പറഞ്ഞു.

അവളുടെ അസുഖമായി ബന്ധപ്പെട്ട കാര്യമായത് കൊണ്ട്‌ അവരാരും തർക്കിച്ചില്ല.

“പിന്നേ അളിയാ, ജൂലി വരുന്നില്ല എന്നുകരുതി നീയും വരാതിരിക്കരുത്...!” നെല്‍സന്‍ ഗൌരവത്തില്‍ പറഞ്ഞു.

“തീര്‍ച്ചയായും ഞാൻ വരാം.”

അവസാനം ഞങ്ങൾ യാത്രയും പറഞ്ഞിറങ്ങി. ജൂലി എന്റെ കൂടെ ബൈക്കില്‍ കേറി എന്റെ അരയില്‍ ചുറ്റി പിടിച്ചിരുന്നു. എനിക്ക് സന്തോഷമായി.

പക്ഷേ ഞാൻ അവളോട്‌ എന്തൊക്കെ സംസാരിച്ചിട്ടും അവള്‍ ഒരക്ഷരം പോലും തിരികെ പറഞ്ഞില്ല.

ഒടുവില്‍ പോർച്ചിൽ കൊണ്ട്‌ ബൈക്ക് നിർത്തിയതും അവള്‍ വേഗം വീട്ടിലേക്ക് നടന്നു കേറി. പക്ഷേ ഞാൻ കുറച്ചുനേരം പുറത്ത്‌ തന്നെ കറങ്ങി നിന്നിട്ടാണ് വീട്ടില്‍ കേറിയത്. ഞാൻ വീട്ടില്‍ കേറിയ ശേഷമാണ് സാന്ദ്രയും അമ്മായിയും അവരവരുടെ റൂമിലേക്ക് പോയത്.

ഞാനും പ്രധാന വാതിലിനെ പൂട്ടിയ ശേഷം റൂമിലേക്ക് പോയി. ജൂലി മുഖം കഴുകി തുടച്ചു കൊണ്ട്‌ ബാത്റൂമിൽ നിന്നും പുറത്തേക്ക്‌ വന്നു.

ഞാനും ബാത്റൂമിൽ കേറി തിരികെ വന്നപ്പോൾ അവള്‍ കിടന്നു കഴിഞ്ഞിരുന്നു. ഞാൻ വെറുമൊരു ലുങ്കിയും അടി ബെനിയനും എടുത്തിട്ടു. ശേഷം ലൈറ്റ് ഓഫാക്കിയിട്ട് റൂമും ചാരി  ഹാളില്‍ ചെന്നു. അവിടെയും ലൈറ്റ് ഓഫാക്കിയ ശേഷം ഞാൻ

💬 Comments

View all comments