Chapter Title : സാംസൻ 5 [Eros - God of Lust]
ജൂലിയും കൂടി കിച്ചനിൽ നിന്നും ഹാളിലേക്ക് വന്നിട്ട് രണ്ട് കസേരകളിലായി അമർന്നു.
“ഞങ്ങളുടെ വിവാഹം കഴിഞ്ഞ സമയത്ത്, ഞങ്ങളുടെ ആ പഴയ വീട്ടിലെ ബെഡ്റൂം ചുവരില്‍ ചേട്ടൻ ഞങ്ങളെ വച്ച് ഒരു പെയിന്റിങ് ചെയ്തിരുന്നു. അടിപൊളി ആയിരുന്നു.” ജൂലി വിനിലയേ നോക്കി നിരാശപ്പെട് പറഞ്ഞു. “ചുമരില്‍ ചെയ്തതിന് പകരം ചാര്‍ട്ടില്‍ ചെയ്തിരുന്നെങ്കിൽ ഫ്രെയിം ചെയ്ത് വെക്കുമായിരുന്നു.”
“അതിനെ ഞങ്ങളും കണ്ടിട്ടുണ്ട്.” എനിക്ക് പിന്നില്‍ നിന്നും സാന്ദ്ര പുഞ്ചിരിയോടെ വിനിലയോട് പറഞ്ഞിട്ട് സുമിയുടെ അടുത്തായി വന്നിരുന്നു.
ശേഷം അവളെന്നെ നോക്കി പറഞ്ഞു, “ചേട്ടൻ പിന്നെയും വരയ്ക്കാന്‍ തുടങ്ങണം, കേട്ടോ.”
“ഒന്നര വര്‍ഷമായി ടച്ച് വിട്ട് കിടക്കുന്നു. എന്തായാലും നോക്കാം.” ഞാൻ പറഞ്ഞതും എല്ലാവരുടെ മുഖത്തും സന്തോഷം വിടര്‍ന്നു.
“ശെരി അതൊക്കെ പോട്ടെ.” ഞാൻ പെട്ടന്ന് വിനിലയെ നോക്കി. “നിനക്ക് ഏതോ കൂട്ടുകാരിയുടെ വീട്ടില്‍ പോകണമെന്ന് പറഞ്ഞാണ് സാന്ദ്ര എന്നെ അതിക്രൂരമായി ഉണർത്തിയത്. ഏത് കൂട്ടുകാരിയെ കാണാനാ പോകേണ്ടത്..?” വിനിലയോട് ഞാൻ ചോദിച്ചു.
“ഞാൻ ചേട്ടനെ അതിക്രൂരമായി ഒന്നും ഉണര്‍ത്തിയില്ല...!!” പെട്ടന്ന് സാന്ദ്ര ചുണ്ട് കോട്ടിക്കൊണ്ട് ചിണുങ്ങിയതും എല്ലാവരും ചിരിച്ചു.
ഒടുവില്‍ ചിരി നിന്നപ്പോള്‍ വിനില എന്നെ നോക്കി പറഞ്ഞു, “നമുക്ക് ദേവിയുടെ വീട്ടിലേക്കൊന്ന് പോയിട്ട് വരാം.”
ഞാൻ ഉടനെ മുഖം ചുളിച്ചു.
പക്ഷേ ഞാൻ എന്തെങ്കിലും പറയും മുമ്പ് അമ്മായി സംസാരിച്ചു, “ശെരി വരൂ മക്കളേ, കാപ്പി കുടിക്കാം. അതുകഴിഞ്ഞ് നിങ്ങൾ പോയിട്ട് വരൂ.” അമ്മായി പറഞ്ഞിട്ട് എഴുനേറ്റതും ഞങ്ങളും എഴുന്നേറ്റു.
അമ്മായി ഞങ്ങളെ ദേവിയുടെ വീട്ടില്‍ പോയിട്ട് വരാൻ പറഞ്ഞത് കൊണ്ട് എന്റെ നീരസം ഞാൻ ഉള്ളില്‍ തന്നെ ഒതുക്കി.
ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം വിനിലയും സുമിയും റെഡിയായി വന്നു. ഞാൻ ചെന്ന് ബൈക്കിനെ സ്റ്റാര്‍ട്ട് ചെയ്തിട്ട് സുമിയെ തൂക്കി മുന്നില്‍ ഇരുത്തിയതും വിനിലയും എന്നെ പിടിച്ചു കൊണ്ട് കേറിയിരുന്നു.
ഞാൻ പോകുന്നത് ഇഷ്ടപ്പെടാത്ത പോലെ സാന്ദ്ര മുഖം വീർപ്പിച്ച് കൊണ്ട് നില്‍ക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. അവളെ കളിയാക്കണം എന്നുണ്ടായിരുന്നു.. പക്ഷേ അമ്മായിയും ജൂലിയും അവളുടെ കൂടെ നിന്നത് കൊണ്ട് ഞാൻ മിണ്ടിയില്ല.
രാവിലെ മുതൽ ജൂലി
💬 Comments
View all comments