0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3660

എന്നോട് ഒറ്റ വാക്ക് പോലും സംസാരിച്ചില്ല. എന്റെ മുഖത്ത് പോലും നോക്കിയില്ല. ഞാനും അവളോട് മിണ്ടിയില്ല.

ഞാൻ ബൈക്കിനെ പതിയെ മുന്നോട്ടെടുത്തു. ഗേറ്റ് കടന്നതും മിററിലൂടെ വിനിലയെ നോക്കി.

“എടി എനിക്ക് ദേവിയുടെ വീട് അറിയില്ല. ഏതു വഴിക്കാണ് പോകേണ്ടത്...?”

അതോടെ വിനില നയിച്ച വഴിയിലൂടെ ഞാൻ ഓടിച്ചു. അവസാനം ഒരു വലിയ രണ്ടു നില വീടിന്റെ ഗേറ്റിന് മുന്നില്‍ എത്തിയതും ഞങ്ങൾക്ക് വേണ്ടി കാത്തു നിന്ന പോലെ ദേവി ഗേറ്റിനെ തുറന്നു തന്നു. അവളുടെ മുഖത്ത് നോക്കാതെ ഞാൻ മുറ്റത്ത്‌ കൊണ്ട്‌ നിർത്തി. ഉടനെ വിനില ഇറങ്ങി മുന്നോട്ട് വന്നു.

“ഞാൻ പോകുവ. പിന്നെ ഇവിടന്ന് ഇറങ്ങാന്‍ ആകുമ്പോ എന്നെ വിളിച്ചാല്‍ മതി, ഞാൻ വരാം.” അതും പറഞ്ഞ്‌ സുമിയെ ഞാൻ താഴേ ഇറക്കി വിട്ടു.

“അങ്ങനെ നി പോകണ്ട. എന്റെ കൂടെ നിന്നാൽ മതി.” എന്നും പറഞ്ഞ്‌ വിനില ചാവിയെ തിരിച്ച് ബൈക്കിനെ ഓഫാക്കി. എന്നിട്ട് താക്കോലിനെ ഊരി എടുത്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്ന ദേവിയുടെ നേര്‍ക്ക് അവൾ തിരിഞ്ഞു.

ദേവി സുമിയുടെ തലയില്‍ ഒന്ന് തടവിയ ശേഷം വിനിലയെ നോക്കി ചിരിച്ചു. എന്നിട്ട് എന്റെ മുഖത്തും നോക്കി അവൾ പുഞ്ചിരിച്ചു.

ആ ഒരു ചിരിയില്‍ ഞാൻ വീഴുകയും ചെയ്തു.

ദേവിയോട് എന്റെ മനസ്സിൽ വാശി ഉണ്ടായിരുന്നു എങ്കിലും അവളെ നേരിട്ട് കണ്ടപ്പോ മനസിലെ വാശി ഒന്ന് കുറഞ്ഞു. ഞാനും അവളെ നോക്കി ചെറുചിരി തൂക്കിയ ശേഷം ബൈക്കില്‍ നിന്നുമിറങ്ങി.

ദേവി ഫുൾ നെക്ക് ഉള്ള ഒരു കറുത്ത ചുരിദാറാണ് ഇട്ടിരുന്നത്. ഷാൾ ഇല്ലായിരുന്നു.

ദേവി വീട്ടിലും ചുരിദാറാണോ ഇടാറുള്ളത്..?! ചിലപ്പോള്‍ ഞങ്ങൾ വരുന്നത് കൊണ്ട്‌ ചുരിദാർ ഇട്ടതാവും.

എന്റെ നോട്ടം അവളുടെ ചുണ്ടിന്‍റെ മുകളിലുള്ള ആ കറുത്ത കുത്തിൽ ഒന്ന് പാളി നീങ്ങി.

“വിനില മോളെത്തിയോ....?” അന്നേരം ഒരു സ്ത്രീ വീട്ടില്‍ നിന്നും സിറ്റവുട്ടിലേക്ക് ഇറങ്ങി വന്നു കൊണ്ട്‌ സോഫ്റ്റ് ആയ ശബ്ദത്തില്‍ ചോദിച്ചു. അവരുടെ കൈയിൽ ദേവിയുടെ പ്രൊഫൈലിൽ കണ്ട കുഞ്ഞും ഉണ്ടായിരുന്നു.

അപ്പോൾ വിനിലയെ നോക്കി ആ സ്ത്രീ ഒരു നേര്‍ത്ത

💬 Comments

View all comments