Chapter Title : സാംസൻ 5 [Eros - God of Lust]
പുഞ്ചിരി ഉതിർത്ത ശേഷം പിന്നെയും ഗൗരവത്തിൽ തന്നെ നിന്നു.
അവരുടെ കൈയിലുള്ള ആ കുഞ്ഞിനെ കണ്ടതും എനിക്കെന്തോ സന്തോഷം തോന്നി. ആ കുഞ്ഞ് എന്നെ കൗതുകത്തോടെ നോക്കുന്നത് കണ്ടപ്പോ ഞാൻ രണ്ട് കണ്ണും ചിമ്മി കാണിച്ചു. ഉടനെ അവളും എന്നെ അനുകരിക്കാൻ ശ്രമിച്ചത് കണ്ടപ്പോ ഞാൻ പുഞ്ചിരിച്ചു.
“സുഖമാണോ ആന്റി..?” വിനില ചോദിക്കുന്നത് കേട്ട് ഞാനും ആ സ്ത്രീയുടെ മുഖത്തേക്ക് നോക്കി.
“സുഖത്തിന് ഒരു കുറവുമില്ല, മോളെ.” അവർ ഗൗരവം മാറാതെ എന്റെ മുഖത്ത് തന്നെ നോട്ടം നട്ടാണ് പറഞ്ഞത്.
ശേഷം അവർ വിനിലയെ നോക്കി കുറ്റപ്പെടുത്തും പോലെ പറഞ്ഞു, “മോളെ കണ്ടിട്ട് കുറെ ആയല്ലോ...! ഈ വഴിയൊക്കെ മറന്നോ..?”
“മറന്നൊന്നുമില്ല ആന്റി. എനിക്ക് സമയം കിട്ടിയില്ല.” വിനില മറുപടി കൊടുത്തു.
“ശെരി പുറത്ത് തന്നെ നില്‍ക്കാതെ കേറി വാ എല്ലാവരും.” ആ സ്ത്രീ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
പക്ഷേ എന്നിട്ടും എന്നോട് ഒരു അനിഷ്ട ഭാവം ഉള്ളതിനെ മാത്രം അവർ മറച്ചു വച്ചില്ല. ആ ഭാവം കൂടാതെ കടുത്ത ഗൗരവം കൂടി ഉണ്ടായിരുന്നു. എന്നെ അവര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് വളരെ വ്യക്തമായി ഞാൻ കണ്ടു.
അവര്‍ക്ക് അറുപത് വയസ്സ് തോന്നിച്ചെങ്കിലും അത്രയും വയസൊന്നും ഉണ്ടാവില്ലെന്ന തോന്നല്‍ എനിക്കുണ്ടായി. നല്ല ഐശ്വര്യമുള്ള മുഖമാണ്. പക്ഷേ അവരുടെ മുഖത്ത് സന്തോഷമോ ചിരിയോ ഇല്ലാത്തത് കൊണ്ടും, എന്നെ അവര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടും, അവരോട് ചെറിയൊരു അകല്‍ച്ചയും അസ്വസ്ഥതയുമാണ് എന്റെ മനസ്സിൽ ഉടലെടുത്തത്.
എന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാര്യത്തെ എന്നെ ബോധിപ്പിക്കണം എന്നപോലെ അവർ ഇടക്കിടക്ക് എന്നെ നോക്കി മനപ്പൂര്‍വ്വം മുഖം ചുളിക്കുകയും സംശയ ദൃഷ്ടിയോടെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
എന്നെ അവർ അപമാനിക്കും പോലെയാണ് തോന്നിയത്. വിനിലയുടെ കൈയിൽ നിന്നും താക്കോലിനെ തട്ടിപ്പറിച്ച് ഇവിടെ നിന്നും പോയാലോ എന്ന ചിന്ത ഉണ്ടായതും ഞാൻ വിനിലയെ നോക്കി.
പക്ഷേ എന്റെ മനസ്സിനെ വായിച്ചത് പോലെ അവൾ തലയാട്ടി എന്നെ പിന്തിരിപ്പിച്ചു.
“വരൂ ചേച്ചി.. വരൂ ചേട്ടാ, നമുക്ക് അകത്തിരിക്കാം.” എന്റെ അസ്വസ്ഥത മനസ്സിലാക്കിയതും ദേവി അല്‍പ്പം തിടുക്കത്തിൽ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.
“വാ
💬 Comments
View all comments