Chapter Title : സാംസൻ 5 [Eros - God of Lust]
സാം.” വിനിലയും എന്റെ നിസംഗത മനസ്സിലാക്കി എന്റെ കൈ പിടിച്ചു വലിച്ചതും ഞാനും അല്‍പ്പം ബലം പിടിച്ചു കൊണ്ട് അവള്‍ക്കൊപ്പം നടന്ന് ആ വലിയ വീട്ടില്‍ കേറി.
ആ കൂറ്റന്‍ ഹാളില്‍ നാല് പേര്‍ക്ക് വീതം ഇരിക്കാനുള്ള രണ്ട് വലിയ സോഫാസെറ്റും, ആറ് കുഷൻ ചെയറുകളും, അഞ്ച് മുളയുടെ കസേരകളും, ചിട്ടയോടെ അറേഞ്ച് ചെയ്തിട്ടിരുന്നു. അതിന്റെയൊക്കെ നടുവിലായി രണ്ട് വലിയ ടീപോയും ഒന്നിച്ച് ചേര്‍ത്തിട്ടിരുന്നു.
വിനിലയും ദേവിയും ആ സ്ത്രീയും കൂടി ഒരു സോഫയിൽ ആണിരുന്നത്.
പക്ഷേ അവരില്‍ നിന്നൊക്കെ മാറി കിടന്ന മുള കസേരകളുടെ അടുത്തേക്കാണ് ഞാൻ പോയത്. എന്നിട്ട് ഒരെണ്ണത്തിൽ കേറി ഞാൻ ഇരുന്നു. സുമി എന്റെ അടുത്തേക്ക് വന്നു, ഉടനെ അവളെ ഞാൻ എടുത്ത് എന്റെ മടിയിലിരുത്തി.
“അമ്മാ, ഇത് സാം ചേട്ടൻ, വിനില ചേച്ചിയുടെ കസിന്‍.” ദേവി ആ സ്ത്രീയോട് പറഞ്ഞിട്ട് എന്നെ നോക്കി. “സാം ചേട്ടാ, ഇവര്‍ എന്റെ ഭർത്താവിന്റെ അമ്മയാണ്.”
“ഹലോ ആന്റി....!” ഞാൻ പുഞ്ചിരിയോടെ പെട്ടന്ന് കൈ കൂപ്പി. കാര്യമില്ലാതെ എന്നോട് വെറുപ്പ് കാണിക്കരുത് എന്നപോലെ.
എന്റെ മനസ്സിനെ വായിച്ചത് പോലെ പെട്ടന്ന് അവരുടെ കണ്ണുകൾ ചെറുതായി വിടര്‍ന്നു പോയി. ഒരു കാര്യവും ഇല്ലാതെയാണ് എന്നോട് വെറുപ്പ് പ്രകടിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയ പോലെ അവരുടെ മുഖത്തിന് അല്‍പ്പം മാറ്റം സംഭവിച്ചു.
പക്ഷേ എന്റെ പുഞ്ചിരിക്ക് പകരമായി അവർ ചിരിക്കുക പോലും ചെയ്തില്ല. പിന്നെ വല്യ സ്വീകാര്യതയും ആ കണ്ണുകളില്‍ ഇല്ലായിരുന്നു. ഞാൻ വെറും നിഷ്‌ഫലത്വം ആണെന്ന പോലെ അവർ തല ഒന്ന് ചെറുതായി ആട്ടി മാത്രം കാണിച്ചു.
ഞാൻ ഇവിടെ വന്നത് അവര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് ശരിതന്നെ. പക്ഷേ എന്നാലും ഇതുപോലെ നോട്ടം കൊണ്ടും ഭാവം കൊണ്ടും അപമാനിക്കുന്നത് ശരിയല്ലെന്ന് എനിക്ക് തോന്നി.
അങ്ങനെയൊക്കെ ഞാൻ ചിന്തിച്ചപ്പോ എന്റെ മുഖത്തും അതിന് അനുസരിച്ചുള്ള ഭാവങ്ങള്‍ മാറുന്നതിനെ പോലും അവർ സൂക്ഷ്മമായി നിരീക്ഷിക്കുന്നിനെ ഞാൻ കണ്ടു.
എന്റെ ഭാവവും ചിന്തകളും മനസ്സിലാക്കിയ പോലും അവർ കുറെ നേരം എന്നെ നോക്കി. അവസാനം ചെറിയൊരു അംഗീകാരം പോലെ അവരുടെ മുഖത്ത് മിന്നിമറഞ്ഞപ്പോ എനിക്ക്
💬 Comments
View all comments