0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3663

ഇത്തിരി ആശ്വാസം കിട്ടി.

ഒടുവില്‍ ഞാൻ അവരുടെ മുഖത്ത് നിന്നും നോട്ടം മാറ്റി വിനിലയെ നോക്കിയതും — അവരെ കാര്യമാക്കേണ്ട, ആണുങ്ങളോട് അവർ അങ്ങനെയാണ്‌... എന്നപോലെ വിനിലയുടെ മുഖത്തൊരു ഭാവം ഉണ്ടായിരുന്നു. ഒരു ചെറിയ നെടുവീര്‍പ്പോടെ ഞാൻ തലയാട്ടി.

ആ സ്ത്രീയുടെ സ്വഭാവം അറിയാമെങ്കില്‍ പിന്നേ എന്തിനാണ് വിനില എന്നെ ഇങ്ങോട്ട് കൊണ്ട്‌ വന്നതെന്ന്‌ എനിക്ക് മനസ്സിലായില്ല.

എന്തായാലും ഈ സ്ത്രീയോട് വളരെ സൂക്ഷിച്ച് സംസാരിക്കാന്‍ ഞാൻ തീരുമാനിച്ചു. എന്റെ ഭാഗത്ത് നിന്നും അറിയാതെ പോലും ചെറിയൊരു തെറ്റ് സംഭവിച്ചാല്‍, ഒരു കൂസലുമില്ലാതെ അവരെന്നെ ചവുട്ടി പുറത്താക്കുമെന്ന് എന്റെ മനസ്സ് താക്കീത് നല്‍കി. സാധാരണയായി എന്റെ മനസ്സിന്റെ താക്കീതിനെ ഞാൻ അവഗണിക്കാറില്ല.

തലയാട്ടി കൊണ്ട്‌ ഞാൻ നോക്കിയത് ദേവിയുടെ മുഖത്തായിരുന്നു. അവളുടെ അമ്മായിയുടെ തണുപ്പൻ സ്വീകരണത്തിന്, അവർ പ്രകടിപ്പിച്ച വെറുപ്പിനും വേണ്ടി ക്ഷമ ചോദിക്കും പോലെയാണ്‌ അവളെന്നെ നോക്കി ഇരുന്നത്.

അത് സാരമില്ല എന്നപോലെ ഞാൻ പുഞ്ചിരിച്ചതും ദേവിയുടെ മുഖത്ത് ചെറിയൊരു ആശ്വാസം പടർന്നു.

“പിന്നെ അമ്മയുടെ കൈയിലുള്ളത് എന്റെ മോളാണ്. രണ്ടര വയസ്സായി. അവള്‍ക്ക് വേറെ പേര് ഉണ്ടെങ്കിലും അവളെ കിങ്ങിണി എന്ന ഞങ്ങൾ വിളിക്കാറ്.” ദേവി അവളുടെ മോളെയും എനിക്ക് പരിചയപ്പെടുത്തി.

ഒന്നും മിണ്ടാതെ ഞാൻ തലയാട്ടുക മാത്രം ചെയ്തു.  അന്നേരം സുമി ഇറങ്ങി ആന്റിയുടെ അടുത്തേക്ക് പോയതും ആന്റി കിങ്ങിണിയേ തറയില്‍ ഇറക്കി വിട്ടു. അതോടെ അവർ രണ്ടുപേരും അവരുടെ പാട്ടിന് ഹാളാകെ ഓടി നടന്ന് കളിക്കാന്‍ തുടങ്ങി.

“കുടിക്കാന്‍ ഞാൻ എടുത്തോണ്ട് വരാം.” അതും പറഞ്ഞ്‌ ദേവി എഴുനേറ്റ് പോയി.

എന്റെ ശ്രദ്ധ അപ്പോൾ സുമിയും കിങ്ങിണി യുടെ മേലും വീണു. ആ കുഞ്ഞുങ്ങളുടെ കൊഞ്ചലും ചിരിയും ഹാളാകെ നിറയുന്നത് കേട്ടപ്പോ എന്റെ മനസ്സിൽ ഒരു വിഷമം നിറഞ്ഞു. ഉള്ളില്‍ എവിടെയോ ഒരു കോച്ചിവലിയും ഉണ്ടായി.

“നിന്റെ പേര് വെറും സാം എന്നാണോ..?” പെട്ടന്ന് ആന്റിയുടെ ഗൗരവത്തോടെയുള്ള ചോദ്യമാണ് എന്നെ ചിന്തകളില്‍ നിന്നും ഉണര്‍ത്തിയത്.

ഞാൻ ആന്‍റിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പക്ഷേ പുള്ളിക്കാരി ഇപ്പോഴും ഭയങ്കര ഗൗരവത്തിൽ തന്നെയായിരുന്നു. ഞാൻ അവരുടെ

💬 Comments

View all comments