Chapter Title : സാംസൻ 7 [Eros - God of Lust]
മറന്നോ.....?”
“യേയ്.. മറന്നിട്ടില്ല. ആറ് മണിക്കല്ലെ, ഞാൻ ദാ ഇറങ്ങി.”
“പിന്നേ ചേട്ടാ, ചേട്ടൻ പോയ ശേഷം വിനില ചേച്ചിയും അങ്കിളും ആന്റിയും എല്ലാം നമ്മുടെ വീട്ടിലേക്ക് വന്നതായിരുന്നു. ഇപ്പോഴും ഇവിടെതന്നെ ഉണ്ട്. നമ്മുടെ കാര്‍ ഗോപന്‍ ചേട്ടൻ കൊണ്ടുപോയത് കാരണം ഞങ്ങളും വിനില ചേച്ചിയുടെ കൂടെ പോകുവാ, കേട്ടോ. ചേട്ടൻ വീട്ടില്‍ വന്ന് ഫ്രെഷായിട്ട് വേഗം ഗോപന്‍ ചേട്ടന്റെ വീട്ടിലേക്ക് വന്നോളൂ.”
“ശെരി നിങ്ങൾ അങ്കിളിന്റെ കൂടെ പൊയ്ക്കോളൂ ... ഞാൻ അങ്ങോട്ട് വന്നേക്കാം.”
കോൾ കട്ടാക്കിയ ശേഷം ഞാൻ മാളിൽ നിന്നിറങ്ങി. എന്റെ പേഴ്സിൽ വട്ടിന്‍റെ സ്പെയർ കീ സൂക്ഷിക്കുന്നത് കൊണ്ട് പ്രശ്നമില്ല.
അര മണിക്കൂറില്‍ ഞാൻ വീട്ടിലെത്തി. വേഗം കുളിച്ച് റെഡിയായി ഡ്രസ് മാറ്റുന്ന സമയത്ത് കാര്‍ത്തിക കോൾ ചെയ്തു.
എടുത്തപ്പൊ ബാക് ഗ്രൌണ്ടിൽ നല്ല മ്യൂസിക് കേള്‍ക്കുന്നുണ്ടായിരുന്നു.
“ചേട്ടൻ എവിടെയാ....? ഇവിടെ എല്ലാവരും എത്തിക്കഴിഞ്ഞു. ചേട്ടനെയാണ് ആദ്യമായി ഇവിടെ ഞാൻ പ്രതീക്ഷിച്ചത്.” അവള്‍ നിരാശ പ്രകടിപ്പിച്ചു.
“റെഡിയായി കഴിഞ്ഞു... അര മണിക്കൂറില്‍ ഞാൻ എത്തും.”
“വെറും മോശമായി പോയി.” അത്രയും പറഞ്ഞിട്ട് അവള്‍ കട്ടാക്കി.
ഞാൻ വേഗം ഇറങ്ങി അല്‍പ്പം സ്പീഡിൽ ബൈക്ക് വിട്ടു. ഇരുപത് മിനിട്ടില്‍ ഗോപന്റെ വീട്ട് കോമ്പൗണാടിന് മുന്നിലെത്തി. വീടൊക്കെ ലൈറ്റ് അലങ്കാരം ചെയ്തിരുന്നു. ശെരിക്കും ഒരു കല്യാണ വീട് പോലെയായിരുന്നു. അകത്ത് നിന്നും പാടും പുറത്തേക്ക് ഒഴുകി വരുന്നത് കേട്ടു.
തുറന്നിട്ടിരുന്ന ഗേറ്റിലൂടെ ഞാൻ ബൈക്ക് കേറ്റി മുറ്റത്ത് കൊണ്ട് നിർത്തി. കുറെയേറെ കുട്ടികൾ പുറത്ത് ഓടി കളിക്കുന്നതും കാണാം... ഗോപനും നെല്‍സന്റെ ബന്ധത്തില്‍ പെട്ട ചില കുട്ടികള്‍ക്ക് എന്നെ അറിയാവുന്നത് കൊണ്ട് എന്നെ നോക്കി ചിരിച്ചിട്ട് അവരുടെ കളി തുടർന്നു.
ഞാൻ ഹാളില്‍ കേറി ചെന്നു. ശെരിക്കും ഒരു പാര്‍ട്ടി ഹാളായി അത് മാറിയിരുന്നു. ചെറിയ ചെറിയ ഗ്രൂപ്പായി ആളുകൾ കൂടി സംസാരവും ചിരിയുമായി നില്‍ക്കുന്നത് കണ്ടു. ജൂലിയും മറ്റുള്ളവരും എല്ലാം പല ഗ്രൂപ്പിലായി നിന്ന് ഇടപഴകുന്നതും കണ്ടു. എന്നെ കണ്ടതും പുഞ്ചിരിച്ചു.
സാന്ദ്ര എന്റെ ഭാഗത്തേക്ക് നോക്കി പോലുമില്ല.
“അളിയോ... നി വരില്ലെന്ന ഡൌട്ട്
💬 Comments
View all comments